---
title: "ആയുർവേദ മെഡിക്കൽ അസോസിയേഷനും, തലശേരി സായിയും സംയുക്തമായി യോഗദിനം ആചരിച്ചു."
english_title: "The Ayurveda Medical Association and Thalassery SAI jointly celebrated Yoga Day."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/297522/the-ayurveda-medical-association-and-thalassery-sai-jointly-celebrated-yoga-day"
published_at: "2025-06-21T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68564eccb3377_Untitled-2_copy.jpg"
keywords: []
---

# ആയുർവേദ മെഡിക്കൽ അസോസിയേഷനും, തലശേരി സായിയും സംയുക്തമായി യോഗദിനം ആചരിച്ചു.

> **Lead Summary:** തലശ്ശേരി: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ തലശ്ശേരി ഏരിയയും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ തലശ്ശേരി യും സംയുക്തമായി യോഗദിനം ആചരിച്ചു.

## Article Content

തലശ്ശേരി: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ തലശ്ശേരി ഏരിയയും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ തലശ്ശേരി യും സംയുക്തമായി യോഗദിനം ആചരിച്ചു.

പരിപാടിയിൽ ആയുർവേദ മെഡിക്കൽ അസോസിയേഷൻ തലശ്ശേരി ഏരിയ പ്രസിഡൻറ് ഡോക്ടർ വി എ അഖിലിൻ്റെ അധ്യക്ഷതയിൽ ഇൻറർനാഷണൽ അറ്റ്ലറ്റ് ആയ റിജോ പി ഉദ്ഘാടനം ചെയ്തു. സ്പോർട് അതോറിറ്റി ഓഫ് ഇന്ത്യ തലശ്ശേരി ഹെഡ് കോച്ച് ടി സി മനോജ് സ്വാഗതം പറഞ്ഞു. ഡോ. മുഹമ്മദ്, ഡോ. ദിജോ, ഡോ. ലിനീഷ, ഡോ. ശ്രുതി എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് സായി അക്കാദമി കുട്ടികൾക്കായി യോഗാ ക്ലാസും നടന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/297522/the-ayurveda-medical-association-and-thalassery-sai-jointly-celebrated-yoga-day)