---
title: "തലശ്ശേരി  പുതിയ ബസ്സ്റ്റാന്റിൽ ഗുണ്ടാ അക്രമം ; വഴിയാത്രക്കാരന് പരിക്ക്"
english_title: "Gang violence at Thalassery new bus stand; Passerby injured"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/297641/gang-violence-at-thalassery-new-bus-stand-passerby-injured"
published_at: "2025-06-21T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6856d5e51ad86_police.1697912334.jpg"
keywords: []
---

# തലശ്ശേരി  പുതിയ ബസ്സ്റ്റാന്റിൽ ഗുണ്ടാ അക്രമം ; വഴിയാത്രക്കാരന് പരിക്ക്

> **Lead Summary:** വഴിയാത്രക്കാരനായ വയോധികനെ യുവ ഗുണ്ട കല്ല് കൊണ്ട് തലക്കടിച്ചു പരിക്കേൽപിച്ചു. അടിയേറ്റ് തല തകർന്ന് അബോധാവസ്ഥയിൽ കുഴഞ്ഞു വീണ ഇതര സംസ്ഥാന തൊഴിലാളിയായ വയോധികൻ ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

## Article Content

വഴിയാത്രക്കാരനായ വയോധികനെ യുവ ഗുണ്ട കല്ല് കൊണ്ട് തലക്കടിച്ചു പരിക്കേൽപിച്ചു. അടിയേറ്റ് തല തകർന്ന് അബോധാവസ്ഥയിൽ കുഴഞ്ഞു വീണ ഇതര സംസ്ഥാന തൊഴിലാളിയായ വയോധികൻ ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി സ്വദേശിയായ സിജോ(30)യെ തലശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു. നഗരത്തിൽ ആക്രി സാധനങ്ങൾ ശേഖരിച്ചു വിറ്റ് ഉപജീവനം കഴിയുന്ന ശിവ (55) യെ ആക്രമിച്ച സംഭവത്തിലാണ് ഇയാളെ പോലീസ് പിടികൂടിയത്. വെള്ളിയാഴ്ച‌ രാത്രി വൈകിയാണ് ശിവ ആക്രമിക്കപ്പെ ട്ടത്.

രാത്രിയായാൽ ബസ് സ്റ്റാന്റിലും പരിസരങ്ങളിലും അലഞ്ഞ് നടന്ന് ഒറ്റപ്പെട്ട് നിൽക്കു ന്നവരെയും അന്തിയുറങ്ങുന്ന വരെയും ഭീഷണിപ്പെടുത്തി പണം തട്ടുന്നത് സിജോയുടെ പതിവാണ്. ഏതാനും മാസങ്ങൾക്ക് മുൻപ് പുതിയ ബസ് സ്റ്റാൻ്റിലെ കോഫി ഹൗസ് പരിസരത്ത് ഗുണ്ടാപിരിവ് നൽകാത്ത വൈരാഗ്യത്തിന് മറ്റൊരു വയോധികനെ തലക്കടിച്ചു വീഴ്ത്തി പണം പിടിച്ചു പറിച്ച കേ സിൽ അറസ്റ്റിലായ സിജോ ജാമ്യത്തിലായിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/297641/gang-violence-at-thalassery-new-bus-stand-passerby-injured)