---
title: "തലശേരിയിലെ ഗുണ്ടാ ആക്രമണം ;  പരുക്കേറ്റയാളുടെ നില ഗുരുതരം"
english_title: "Goon attack in Thalassery; Injured person in critical condition"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/298466/goon-attack-in-thalassery-injured-person-in-critical-condition"
published_at: "2025-06-25T19:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685bfbccb0ead_download_(3).jpg"
keywords: []
---

# തലശേരിയിലെ ഗുണ്ടാ ആക്രമണം ;  പരുക്കേറ്റയാളുടെ നില ഗുരുതരം

> **Lead Summary:** തലശ്ശേരി: തലശ്ശേരി പുതിയ ബസ്സ്‌റ്റാൻ‌ഡിൽ കഴിഞ്ഞദിവസം ഗുണ്ടാ ആക്രമണത്തിൽ പരുക്കേറ്റ തമിഴ്‌നാട് സ്വദേശി ശിവയുടെ നില അതീവ ഗുരുതരമായി തുടരുന്നു. പരിയാരം ഗവ. മെഡിക്കൽ കോളജിൽ വെൻറിലേറ്ററിൽ കഴിയുകയാണ് ഇദ്ദേഹം.

## Article Content

തലശ്ശേരി: തലശ്ശേരി പുതിയ ബസ്സ്‌റ്റാൻ‌ഡിൽ കഴിഞ്ഞദിവസം ഗുണ്ടാ ആക്രമണത്തിൽ പരുക്കേറ്റ തമിഴ്‌നാട് സ്വദേശി ശിവയുടെ നില അതീവ ഗുരുതരമായി തുടരുന്നു. പരിയാരം ഗവ. മെഡിക്കൽ കോളജിൽ വെൻറിലേറ്ററിൽ കഴിയുകയാണ് ഇദ്ദേഹം.

20ന് രാത്രി 9.45നാണ് പണം ചോദിച്ചു കൊടുക്കാത്തതിന്റെ പേരിൽ ഗുണ്ടാ ആക്രമണത്തിനിരയായത്. ഇതുമായി ബന്ധപ്പെട്ട് കൊയിലാണ്ടി ആനക്കുളം ചെറുതല ഹൗസിൽ സിജോ സേവ്യർ 27 റിമാൻഡിലാണ്. സിജോ സേവ്യർ ആയുധം കൊണ്ടു തലയ്ക്കടിച്ചു പരുക്കേൽപ്പിച്ചുവെന്നാണ് കേസ്. ഇയാൾ നേരത്തെയും പുതിയ ബസ് സ്‌റ്റാൻഡ് പരിസരത്ത് ആളുകളെ ആക്രമിച്ചിട്ടുള്ള തായി പൊലീസ് പറഞ്ഞു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/298466/goon-attack-in-thalassery-injured-person-in-critical-condition)