---
title: "വാൽപ്പാറയിൽ 4 വയസ്സുകാരിയെ കൊലപ്പെടുത്തിയ കൊലയാളി പുലി ഒടുവിൽ കെണിയിൽ "
english_title: "The killer tiger that killed a 4-year-old girl in Valparai is finally trapped"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/298579/the-killer-tiger-that-killed-a-4-year-old-girl-in-valparai-is-finally-trapped"
published_at: "2025-06-26T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685cdff23ab0a_Untitled-4_copy.jpg"
keywords: []
---

# വാൽപ്പാറയിൽ 4 വയസ്സുകാരിയെ കൊലപ്പെടുത്തിയ കൊലയാളി പുലി ഒടുവിൽ കെണിയിൽ 

> **Lead Summary:** തൃശൂർ വാൽപ്പാറയിലെ കൊലയാളിപ്പുലി കുടുങ്ങി. പച്ച മല എസ്റേറ്റിന് സമീപത്ത് വനം വകുപ്പ് വച്ച് കെണിയിലാണ് പുലി കുടുങ്ങിയത്. കഴിഞ്ഞദിവസം നാലു വയസ്സുകാരിയെ പുലി ആക്രമിച്ച കൊലപ്പെടുത്തിയിരുന്നു. തുടർന്നാണ് പുലിക്കൂട് സ്ഥാപിച്ചത്. പുലി പിടിച്ചുകൊണ്ടുപോയ നാലു വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു.

## Article Content

തൃശൂർ വാൽപ്പാറയിലെ കൊലയാളിപ്പുലി കുടുങ്ങി. പച്ച മല എസ്റേറ്റിന് സമീപത്ത് വനം വകുപ്പ് വച്ച് കെണിയിലാണ് പുലി കുടുങ്ങിയത്. കഴിഞ്ഞദിവസം നാലു വയസ്സുകാരിയെ പുലി ആക്രമിച്ച കൊലപ്പെടുത്തിയിരുന്നു. തുടർന്നാണ് പുലിക്കൂട് സ്ഥാപിച്ചത്. പുലി പിടിച്ചുകൊണ്ടുപോയ നാലു വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു.

എസ്റ്റേറ്റ് ലയത്തിൽ നിന്ന് 300 മീറ്റര്‍ മാറി കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. പകുതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പുലി ആക്രമിച്ചശേഷം ഉപേക്ഷിച്ച് പോവുകയായിരുന്നുവെന്നാണ് കരുതുന്നത്. വ്യാപക തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ഝാർഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത - മോനിക്ക ദേവി ദമ്പതികളുടെ മകളാണ് പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/298579/the-killer-tiger-that-killed-a-4-year-old-girl-in-valparai-is-finally-trapped)