---
title: "വടകര വില്യാപ്പള്ളിയിൽ യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവം; ഒരാൾ അറസ്റ്റിൽ"
english_title: "Youth collapses and dies in Vadakara's Vilyappally; One arrested"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/298712/youth-collapses-and-dies-in-vadakaras-vilyappally-one-arrested"
published_at: "2025-06-26T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685d633d6ae19_685d297b72ed6_VATAKARA_CASE.jpg"
keywords: []
---

# വടകര വില്യാപ്പള്ളിയിൽ യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവം; ഒരാൾ അറസ്റ്റിൽ

> **Lead Summary:** വടകര വില്യാപ്പള്ളിയിൽ യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വില്യാപ്പള്ളി സ്വദേശി നിലവനിൽ അനീഷിനെയാണ് വടകര സി ഐ കെ മുരളീധരൻ അറസ്റ്റ് ചെയ്തത് . വില്യാപ്പള്ളി സ്വദേശി അന്താടത്തിൽ ഷിജു മരിച്ച കേസിലാണ് അനീഷിനെ അറസ്റ്റ് ചെയ്തത്.

## Article Content

വടകര വില്യാപ്പള്ളിയിൽ യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വില്യാപ്പള്ളി സ്വദേശി നിലവനിൽ അനീഷിനെയാണ് വടകര സി ഐ കെ മുരളീധരൻ അറസ്റ്റ് ചെയ്തത് . വില്യാപ്പള്ളി സ്വദേശി അന്താടത്തിൽ ഷിജു മരിച്ച കേസിലാണ് അനീഷിനെ അറസ്റ്റ് ചെയ്തത്.

മെയ് 14 നാണ് സംഭവം. വില്യാപ്പള്ളി പൊന്മേരി പറമ്പിൽ വെച്ച് മരിച്ച ഷിജുവും അനീഷും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും ഇരുവരും തമ്മിൽ കയ്യാങ്കളിയും നടന്നിരുന്നു. ഇതിനിടയിൽ ഷിജുവിന് മർദ്ദനമേറ്റിരുന്നു.

പിന്നാലെ വീട്ടിലേക്ക് പോകുന്നതിനിടയിൽ ഷിജു കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ വടകരയിലെ സ്വകാര്യ ആശുപതിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണ കാരണം ഹൃദയാഘാതമാണെന്ന് തെളിഞ്ഞിരുന്നു. എന്നാൽ മരണത്തിലേയ്ക്ക് നയിച്ചത് മർദ്ദിച്ചതിനെത്തുടർന്നുണ്ടായ സംഭവങ്ങളാണെന്നുള്ള ഡോക്ടറുടെ റിപ്പോർട്ടിനിന്റെ അടിസ്ഥാനത്തിലാണ് അനീഷിനെ അറസ്റ്റിലായത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/298712/youth-collapses-and-dies-in-vadakaras-vilyappally-one-arrested)