---
title: "കനത്ത മഴയിൽ  തലശേരിയിൽ കൂറ്റൻ മരം കടപുഴകി ; 4 ഇലക്ട്രിക് പോസ്റ്റുകൾക്ക് കേട്പാട്"
english_title: "Heavy rains uproot a huge tree in Thalassery; 4 electric posts damaged"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/298938/heavy-rains-uproot-a-huge-tree-in-thalassery-4-electric-posts-damaged"
published_at: "2025-06-27T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685eba86a081d_Untitled-3_copy.jpg"
keywords: []
---

# കനത്ത മഴയിൽ  തലശേരിയിൽ കൂറ്റൻ മരം കടപുഴകി ; 4 ഇലക്ട്രിക് പോസ്റ്റുകൾക്ക് കേട്പാട്

> **Lead Summary:**  തലശ്ശേരി: കനത്ത മഴയില്‍ തലശ്ശേരി റസ്റ്റ് ഹൗസ് പരിസരത്തെ തണല്‍ മരം കടപുഴകി റോഡിലേക്ക് വീണു. 4 വൈദ്യുതി പോസ്റ്റുകള്‍ തകർന്നു. വൈദ്യുത കമ്പികള്‍ പൊട്ടിയതിനെ തുടര്‍ന്ന് പ്രദേശത്ത് വൈദ്യുതി ബന്ധവും താറുമാറായി.

## Article Content

 തലശ്ശേരി: കനത്ത മഴയില്‍ തലശ്ശേരി റസ്റ്റ് ഹൗസ് പരിസരത്തെ തണല്‍ മരം കടപുഴകി റോഡിലേക്ക് വീണു. 4 വൈദ്യുതി പോസ്റ്റുകള്‍ തകർന്നു. വൈദ്യുത കമ്പികള്‍ പൊട്ടിയതിനെ തുടര്‍ന്ന് പ്രദേശത്ത് വൈദ്യുതി ബന്ധവും താറുമാറായി.

റസ്റ്റ് ഹൌസ് പരിസരത്തെ ബി.എസ്.എന്‍.എല്‍ ടവറിനടുത്താണ് ഉയരത്തിലുള്ള മരം കടപുഴകി വീണത്. മരം വീഴുന്നതിനിടയില്‍ സമീപത്തെ വൈദുതി കമ്പികളില്‍ തട്ടിയതിനെ തുടര്‍ന്ന് ഏതാനും കമ്പികള്‍ പൊട്ടി. 4 ഓളം വൈദ്യുതി പോസ്റ്റുകള്‍ അപകടകരമാം വിധം ചരിഞ്ഞു. പ്രദേശത്തെ വൈദ്യുതി ബന്ധവും വിഛേദിക്കപ്പെട്ടു. വിവരമറിഞ്ഞ് എത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ മരം മുറിച്ചു മാറ്റി. പൊട്ടിയ കമ്പികള്‍ മാറ്റി പോസ്റ്റിന്റെ തകരാറുകള്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുമെത്തി പരിഹരിച്ചു. പിന്നീട് വൈദ്യുതി ബന്ധവും പുന:സ്ഥാപിച്ചു. ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. റസ്റ്റ് ഹൌസ് പരിസരത്ത് റോഡരികില്‍ ഉയരത്തിലുള്ള മറ്റ്ചിലമരങ്ങളും അപകടാവസ്ഥയിലാണുള്ളത്. ഇവ അവധി ദിവസമായ ഞായറാഴ്ച മുറിച്ചു മാറ്റും. ഇളകിയ വൈദ്യുതി പോസ്റ്റുകളും അന്ന് മാറ്റുമെന്ന് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥര്‍ പറഞ്ഞു. നഗരസഭാ ചെയര്‍ പേഴ്‌സണ്‍ കെ.എം. ജമുനാ റാണി, വാര്‍ഡ് കൌണ്‍സിലര്‍ എ.ടി. ഫില്‍ഷാദ്, എന്നിവരും സ്ഥലത്തെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/298938/heavy-rains-uproot-a-huge-tree-in-thalassery-4-electric-posts-damaged)