---
title: "നാദാപുരം എടച്ചേരിയിൽ ബൈക്ക് അപകടം ; ഥാറിന് മുന്നിൽ വീണ  യുവാവ്  അത്ഭുതകരമായി രക്ഷപ്പെട്ടു."
english_title: "Bike accident in Nadapuram Edachery; Young man miraculously survives after falling in front of Thar"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/300076/bike-accident-in-nadapuram-edachery-young-man-miraculously-survives-after-falling-in-front-of-thar"
published_at: "2025-07-02T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6865066f9bf22_download.jpg"
keywords: []
---

# നാദാപുരം എടച്ചേരിയിൽ ബൈക്ക് അപകടം ; ഥാറിന് മുന്നിൽ വീണ  യുവാവ്  അത്ഭുതകരമായി രക്ഷപ്പെട്ടു.

> **Lead Summary:** നാദാപുരം: നാദാപുരം എടച്ചേരിയിൽ വാഹനാപകടം . ഇന്ന് രാവിലെയാണ് എടച്ചേരി ടൗണിൽ അപകടം ഉണ്ടായത്. സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ കല്ലാച്ചി സ്വദേശിയായ യുവാവ് സഞ്ചരിച്ച സ്കൂട്ടർ മറ്റൊരു സ്കൂട്ടറുടെ പിന്നിൽ ഇടിക്കുകയായിരുന്നു . ബൈക്കിൽ നിന്നും തെറിച്ചുവീണ യുവാവ് നേരെ പോയി വീണത് താർജീപ്പിന്റെ മുൻപിലേക്കാണ് .ജീപ്പ് പെട്ടന്ന് ബ്രേക്ക് ചവിട്ടിയതിനാൽ വലിയ അപകടമാണ് ഒഴിവായത് . നിസാരമായി പരിക്കേറ്റ യുവാവ് പ്രാഥമിക ചികിത്സ തേടി .

## Article Content

നാദാപുരം: നാദാപുരം എടച്ചേരിയിൽ വാഹനാപകടം . ഇന്ന് രാവിലെയാണ് എടച്ചേരി ടൗണിൽ അപകടം ഉണ്ടായത്. സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ കല്ലാച്ചി സ്വദേശിയായ യുവാവ് സഞ്ചരിച്ച സ്കൂട്ടർ മറ്റൊരു സ്കൂട്ടറുടെ പിന്നിൽ ഇടിക്കുകയായിരുന്നു . ബൈക്കിൽ നിന്നും തെറിച്ചുവീണ യുവാവ് നേരെ പോയി വീണത് താർജീപ്പിന്റെ മുൻപിലേക്കാണ് .ജീപ്പ് പെട്ടന്ന് ബ്രേക്ക് ചവിട്ടിയതിനാൽ വലിയ അപകടമാണ് ഒഴിവായത് . നിസാരമായി പരിക്കേറ്റ യുവാവ് പ്രാഥമിക ചികിത്സ തേടി .

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/300076/bike-accident-in-nadapuram-edachery-young-man-miraculously-survives-after-falling-in-front-of-thar)