---
title: "കാവിന്മൂല അഞ്ചരക്കണ്ടി ഹയർസെക്കൻഡറി സ്കൂളിൽ വിജയോത്സവം   "
english_title: "Victory celebration at Kavinmoola Ancharakandi Higher Secondary School"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/300223/victory-celebration-at-kavinmoola-ancharakandi-higher-secondary-school"
published_at: "2025-07-03T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686622dc5dc84_Untitled-2_copy.jpg"
keywords: []
---

# കാവിന്മൂല അഞ്ചരക്കണ്ടി ഹയർസെക്കൻഡറി സ്കൂളിൽ വിജയോത്സവം   

> **Lead Summary:** എല്ലാ വിഷയങ്ങളിലും എസ് എസ് എൽ സി ,പ്ലസ് 2 എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും, ഇതര സ്‌കോളർഷിപ്പുകൾ നേടിയ വിദ്യാർത്ഥികൾക്കുമുള്ള അനുമോദനവും ഉപഹാര സമർപ്പണവും സ്കൂളിൽ നടന്നു.

## Article Content

എല്ലാ വിഷയങ്ങളിലും എസ് എസ് എൽ സി ,പ്ലസ് 2 എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും, ഇതര സ്‌കോളർഷിപ്പുകൾ നേടിയ വിദ്യാർത്ഥികൾക്കുമുള്ള അനുമോദനവും ഉപഹാര സമർപ്പണവും സ്കൂളിൽ നടന്നു.

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റു കെ കെ രത്നകുമാരി പരിപാടി ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ വിദ്യഭ്യാസ ഉപഡയറക്റ്റർ ഷൈനി ഡി ഉപഹാര സമർപ്പണം നടത്തി . അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി ലോഹിതാക്ഷൻ അധ്യക്ഷത വഹിച്ചു. ഒ എം ലീന,സ്വാഗതം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് അംഗം ചന്ദ്രന്‍ കല്ലാട്ട് , അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ അനിൽകുമാർ.   സ്കൂൾ മാനേജർ വി പി കിഷോർ. പി മുകുന്ദൻ എംഎം അജിത്ത് കുമാർ,. എം വി  ദേവദാസ്. എം കെ അനീഷ് കുമാർ ,ധന്യ രാജൻ ,ആർ കെ ജയകുമാർ ,പ്രധാനധ്യാപകൻ ടി കെ സലിം ,പിവി ജ്യോതി , ,.പി വി ഷഹിജ എന്നിവർ സംസാരിച്ചു.. സി മനോജ് നന്ദി പറഞ്ഞു.

വിക്രം സാരാഭായ് space center ൽ ശുഭാശു ശുക്ളയുമൊയി സംവദിക്കാൻ അവസരം ലഭിച്ച ശ്രീദർശ് എസ് നെ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/300223/victory-celebration-at-kavinmoola-ancharakandi-higher-secondary-school)