---
title: "തലശേരിയിൽ  ട്രാഫിക് നിയമങ്ങൾക്ക്  'പുല്ലുവില' ; വാഹനങ്ങൾ നിർത്തിയിടുന്നത് തോന്നിയതുപോലെ"
english_title: "Traffic rules in Thalassery are 'grassroots'; Vehicles are being stopped as if they were meant to be"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/303515/traffic-rules-in-thalassery-are-grassroots-vehicles-are-being-stopped-as-if-they-were-meant-to-be"
published_at: "2025-07-19T18:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/687b9869a9b73_fvfvfv.jpg"
keywords: []
---

# തലശേരിയിൽ  ട്രാഫിക് നിയമങ്ങൾക്ക്  'പുല്ലുവില' ; വാഹനങ്ങൾ നിർത്തിയിടുന്നത് തോന്നിയതുപോലെ

> **Lead Summary:** തലശേരി:തലശേരി നഗരത്തിൽ ട്രാഫിക്ക് നിയമങ്ങൾക്ക് പുല്ലുവില കൽപ്പിക്കുന്നവരായി വാഹന ഉടമകൾ മാറുന്നു. ഗതാഗതക്കുരുക്കിന് ഇടയാക്കും വിധം പലയിടങ്ങളിലും വാഹനങ്ങൾ നിർത്തിയിടുന്നത് തടയാൻ ട്രാഫിക്ക് പോലീസ് നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

## Article Content

തലശേരി:തലശേരി നഗരത്തിൽ ട്രാഫിക്ക് നിയമങ്ങൾക്ക് പുല്ലുവില കൽപ്പിക്കുന്നവരായി വാഹന ഉടമകൾ മാറുന്നു. ഗതാഗതക്കുരുക്കിന് ഇടയാക്കും വിധം പലയിടങ്ങളിലും വാഹനങ്ങൾ നിർത്തിയിടുന്നത് തടയാൻ ട്രാഫിക്ക് പോലീസ് നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

എന്നാൽ പുല്ലുവിലയാണ് ചിലർ ഈ ബോർഡുകൾക്ക് നൽകുന്നത്. ടി.സി മുക്കിൽ എം എൽ എ ഓഫീസിന് സമീപം പാലത്തിന് കീഴെ നോ പാർക്കിംഗ് ബോർഡ് സ്ഥാപിച്ചിടത്ത് യാത്രക്കാരൻ നിർത്തിയിട്ട കാർ തീർത്തും നിയമലംഘനത്തിൻ്റെ നേർക്കാഴ്ചയായി.

ഈ പരിസരത്തുള്ള സിഐടിയു പ്രവർത്തകരായ ചുമട്ടുതൊഴിലാളികൾ വാഹനം നിർത്തരുതെന്ന് ഉടമയോട് പറഞ്ഞിട്ടും ധിക്കാരപരമായി പെരുമാറുകയും, വാഹനം നിർത്തി പോവുകയുമായിരുന്നത്രെ. സ്പീക്കറുടെ ഓഫീസ് പരിസരമായതുകൊണ്ടുതന്നെ ഈ ഭാഗത്തുള്ള നിയമലംഘനങ്ങളിൽ പൊലീസുകാർ ശക്തമായ നടപടി സ്വീകരിക്കാറുണ്ട്. ഇതിനിടയിലാണ് ഈ നിയമ ലംഘനം.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/303515/traffic-rules-in-thalassery-are-grassroots-vehicles-are-being-stopped-as-if-they-were-meant-to-be)