---
title: "കേരള റീട്ടെയിൽ ഫുട്‌വെയർ അസോസിയേഷൻ (കെ.ആർ.എഫ്.എ) കണ്ണൂർ ജില്ലാ സമ്മേളനം  വ്യാപാര ഭവനിൽ നടന്നു."
english_title: "Kerala Retail Footwear Association (KRFA) organized Kannur District Conference at Kannur Vyapa Bhavan"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/305430/kerala-retail-footwear-association-krfa-organized-kannur-district-conference-at-kannur-vyapa-bhavan"
published_at: "2025-07-30T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6889beb514a6a_688994c0334d9_IMG-20250730-WA0002.jpg"
keywords: []
---

# കേരള റീട്ടെയിൽ ഫുട്‌വെയർ അസോസിയേഷൻ (കെ.ആർ.എഫ്.എ) കണ്ണൂർ ജില്ലാ സമ്മേളനം  വ്യാപാര ഭവനിൽ നടന്നു.

> **Lead Summary:** കണ്ണൂർ: കേരള റീട്ടെയിൽ ഫുട്‌വെയർ അസോസിയേഷൻ (കെ.ആർ.എഫ്.എ) കണ്ണൂർ ജില്ലാ സമ്മേളനം കണ്ണൂർ വ്യാപാര ഭവനിൽ നടന്നു. ജില്ലാ പ്രസിഡന്റ് നൗഷൽ തലശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു.

## Article Content

കണ്ണൂർ: കേരള റീട്ടെയിൽ ഫുട്‌വെയർ അസോസിയേഷൻ (കെ.ആർ.എഫ്.എ) കണ്ണൂർ ജില്ലാ സമ്മേളനം കണ്ണൂർ വ്യാപാര ഭവനിൽ നടന്നു. ജില്ലാ പ്രസിഡന്റ് നൗഷൽ തലശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു.

സംസ്ഥാന പ്രസിഡൻ്റ് മുജീബ് റഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ ബിജു ഐശ്വര്യ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഗംഗാധരൻ ചെറുകുന്ന് പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ ജാഫർ ചെറുകുന്ന് വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു.

ജില്ലാ വൈസ് പ്രസിഡണ്ട് ഹക്കീം മാടായി,മനാഫ് പുതിയതെരു എന്നിവർs പ്രമേയം അവതരിപ്പിച്ചു ഷാജു മെട്രൻസ് ആശംസ അർപ്പിച്ചു സംസാരിച്ചു അരമണിക്കൂർ ഇടവേളകളിൽ സമ്മാനകൂപ്പൺ തെരഞ്ഞെടുപ്പ് നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു

2025-2027 വർഷത്തേക്കുള്ള KRFA കണ്ണൂർ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു ജില്ലാ പ്രസിഡണ്ടായി നൗഷൽ തലശ്ശേരിയെയും ജില്ലാ സെക്രട്ടറിയായി സവാദ് പയ്യന്നൂരിനെയും ജില്ലാ ട്രഷററായി ജാഫർ ചെറുകുന്നിനെയും വീണ്ടും തെരഞ്ഞെടുത്തു. സംസ്ഥാന നേതാക്കൾ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/305430/kerala-retail-footwear-association-krfa-organized-kannur-district-conference-at-kannur-vyapa-bhavan)