നാലാം ദിനവും പൊതുജനം പെരുവഴിയിൽതന്നെ ; ബസ് സർവ്വീസ് സ്തംഭിപ്പിച്ച് വാട്സ് ആപ്പ് സമരക്കാരുടെ ഭീഷണിയിൽ നോക്കു കുത്തിയായി അധികൃതരും, തൊഴിലാളി സംഘടനകളും
adimage

adimage

നാലാം ദിനവും പൊതുജനം പെരുവഴിയിൽതന്നെ ; ബസ് സർവ്വീസ് സ്തംഭിപ്പിച്ച് വാട്സ് ആപ്പ് സമരക്കാരുടെ ഭീഷണിയിൽ നോക്കു കുത്തിയായി അധികൃതരും, തൊഴിലാളി സംഘടനകളും

നാലാം ദിനവും പൊതുജനം പെരുവഴിയിൽതന്നെ ; ബസ് സർവ്വീസ് സ്തംഭിപ്പിച്ച് വാട്സ് ആപ്പ് സമരക്കാരുടെ ഭീഷണിയിൽ നോക്കു കുത്തിയായി അധികൃതരും, തൊഴിലാളി സംഘടനകളും  adimage
2025-08-02T16:24:00 | By Rajina Sandeep

(www.thalasserynews.in)വടകര - തലശ്ശേരി - പാനൂർ മേഖലയിൽപൊതുജനത്തെപെരുവഴിയിലാക്കി സ്വകാര്യ ബസ്സുകളുടെ മിന്നൽ സമരം നാലാം ദിവസം പിന്നിട്ടു.

ബസ് സർവ്വീസ് പൂർണമായും സ്തംഭിപ്പിച്ച സമരക്കാർ ചിലയിടങ്ങളിൽ സർവ്വീസ് നടത്താനെത്തിയ ബസ്സുകളെയും ടാക്സി സർവ്വീസുകളെയും തടഞ്ഞു.

ഒരു വിഭാഗം സ്വകാര്യ ബസ് തൊഴിലാളികളുടെ വാട്സ് ആപ്പ് ആഹ്വാന സമരത്തിന് മുമ്പിൽ നോക്കു കുത്തികളായി സർക്കാർ - പൊലീസ് അധികൃതരും മോട്ടോർ തൊഴിലാളി സംഘടനകളും അക്ഷരാർത്ഥത്തിൽ മാറുകയായിരുന്നു.

വാട്സ് ആപ്പിലൂടെ ആഹ്വാനം ചെയ്ത ഹർത്താലിനെതിരെ കർശ്ശന നടപടി ഉണ്ടായ കേരളത്തിൽ, ഔദ്യോഗിക നേതൃത്വം ഇല്ലാതെ ചിലർ വാട് ആപ്പിലൂടെ ആഹ്വാനം ചെയ്ത അനിശ്ച്ചിത കാല പണിമുടക്ക് സമരത്തെ അധികാരികൾ കൈയ്യും കെട്ടി നോക്കി നിൽക്കുന്നതെന്തേ? എന്ന ചോദ്യമാണ് ജനങ്ങൾ ഉന്നയിക്കുന്നത്.


നാദാപുരം - തലശ്ശേരി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ് തടഞ്ഞ് നിർത്തി കണ്ടക്ടറെ ക്രൂരമായി മർദ്ദിച്ച സംഭവം അപലപനീയം തന്നെയാണ്.


ആയുധങ്ങൾ ഉപയോഗിക്കാതെ കൈ കൊണ്ടുള്ള മർദ്ദനമായിട്ടു പോലും അക്രമത്തിൽ പങ്കെടുത്ത ഏഴ് പ്രതികൾക്ക് എതിരെ വധശ്രമം ഉൾപ്പെടെ ഒൻപത് ഗുരുതര വകുപ്പുകൾ ചേർത്താണ് ചൊക്ലി പൊലീസ് കേസെടുത്തത്.


ഇതിൽ രണ്ട് പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

മുഖ്യ പ്രതികൾക്കായി ശക്തമായ തിരച്ചിൽ പൊലീസ് നടത്തുന്നുമുണ്ട്. സംഭവത്തെ പൊലീസ് ഗൗരവത്തിൽ തന്നെയാണ് കണ്ടത് എന്ന സൂചനയാണ് ഇത്.


പൊലീസ് നടപടി ശക്തമാണെന്നും പൊതുജനങ്ങൾ അക്രമത്തെ അപലപിക്കുന്നതായും തിരിച്ചറിഞ്ഞ മോട്ടോർ തൊഴിലാളി സംഘടനകളും ബസ് ഉടമകളും സമരം അവസാനിപ്പിക്കാൻ തൊഴിലാളികളോട് അഭ്യത്ഥിച്ചു.

ഉന്നത പൊലീസ് അധികൃതർ തൊഴിലാളി സംഘടനാ നേതാക്കളുമായി ഒന്നിൽ കൂടുതൽ തവണ ചർച്ച നടത്തി മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന ഉറപ്പ് നൽകി.


എന്നാൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യും വരെ ബസ്സുകൾ ഓടിക്കാൻ അനുവദിക്കില്ലെന്ന വാശിയാണ് ഒരു വിഭാഗം തൊഴിലാളികൾ വെച്ചു പുലർത്തുന്നത്. ഇവർ വാട്സ് ആപ്പിലൂടെ ആഹ്വാനം ചെയ്ത അനിശ്ച്ചിതകാല സമരമാണ് ഇപ്പോൾ വിദ്യാർഥികൾക്കും സാധാരണക്കാരായ യാത്രക്കാർക്കും ദുരിതമായത്.


നാഥനില്ലാ സമരത്തിൽ ജോലി ചെയ്ത് കുടുംബം പോറ്റുന്ന ബസ് തൊഴിലാളികളുടെയും സ്ഥിതി ദയനീയമാണ്. സമരത്തിൽ പങ്കെടുക്കാതവരെ ഒറ്റപ്പെടുത്തുമെന്ന ഭയമാണ് ഇവർക്ക്.


സാധാരണക്കാരായ ബസ് ഉടമകളുടെയും നില പരിതാപമാണ്. ദിവസങ്ങളായി തുടരുന്ന സമരം വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇവർക്കുണ്ടാക്കുന്നത്.


കെഎസ്ആർടിസി അധിക സർവ്വീസും ടാക്സി ഓട്ടോ - ജീപ്പ് സർവ്വീസുകളുമാണ് യാത്രക്കാർക്ക് തെല്ലൊരാശ്വാസം പകർന്നത്.

Content Highlight: Public remains on the roads for the fourth day; Authorities and labor organizations are heeding the threats of WhatsApp protesters by paralyzing bus services

adimage

Next TV

adimage
Related Stories
സംസ്ഥാനത്ത് ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം നാളെ മുതൽ

Jul 23, 2026 09:05 PM

സംസ്ഥാനത്ത് ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം നാളെ മുതൽ

ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം നാളെ മുതൽ. 1095 കോടി രൂപ അനുവദിച്ചു. സംസ്ഥാനത്ത് 51 ലക്ഷത്തിലധികം പേർക്ക് ആനുകൂല്യം. അടുത്ത മാസം 3ന് മുൻപ്...

Read More >>
തലശ്ശേരി അമൃത വിദ്യാലയത്തിൽ ഗുരു പൂർണ്ണിമ ആഘോഷിച്ചു ;  വിദ്യാർത്ഥികളും നൂറോളം രക്ഷിതാക്കളും പങ്കെടുത്തു

Jul 23, 2026 08:10 PM

തലശ്ശേരി അമൃത വിദ്യാലയത്തിൽ ഗുരു പൂർണ്ണിമ ആഘോഷിച്ചു ; വിദ്യാർത്ഥികളും നൂറോളം രക്ഷിതാക്കളും പങ്കെടുത്തു

തലശ്ശേരി അമൃത വിദ്യാലയത്തിൽ ഗുരു പൂർണ്ണിമ ആഘോഷിച്ചു. മാതാ അമൃതാനന്ദമയി മഠം കണ്ണൂർ മഠാധിപതി സ്വാമി അമൃതകൃപാനന്ദപുരിജി മുഖ്യ കാർമികത്വം വഹിച്ചു....

Read More >>
നിതിൻ രാജിന്റെ മരണം; ഡോ. എം.കെ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ അപേക്ഷ; ഇന്ന് കോടതി പരിഗണിക്കും

Jul 23, 2026 12:21 PM

നിതിൻ രാജിന്റെ മരണം; ഡോ. എം.കെ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ അപേക്ഷ; ഇന്ന് കോടതി പരിഗണിക്കും

അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണക്കേസിൽ ഡോ. എം.കെ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകി....

Read More >>
adimage
ആറളം മുട്ടുമാറ്റി ആനകളുടെ പറുദീസയായി; ഇക്കോ ടൂറിസം ഹോട്ട് സ്പോട്ടായി മാറി ചീങ്കണ്ണിപ്പുഴയോരം

Jul 23, 2026 11:48 AM

ആറളം മുട്ടുമാറ്റി ആനകളുടെ പറുദീസയായി; ഇക്കോ ടൂറിസം ഹോട്ട് സ്പോട്ടായി മാറി ചീങ്കണ്ണിപ്പുഴയോരം

ആറളം വന്യജീവി സങ്കേതത്തിലെ മുട്ടുമാറ്റി ചീങ്കണ്ണിപ്പുഴയോരം ആനകളുടെ താവളമായി. വൈകുന്നേരങ്ങളിൽ ആനക്കൂട്ടങ്ങളെ കാണാൻ നാട്ടുകാരും ടൂറിസ്റ്റുകളും...

Read More >>
ധനരാജ് കൊലക്കേസ് ;കോടതിയിൽ 6560 ചോദ്യങ്ങൾ, പ്രതികൾക്ക് കുരുക്ക് മുറുകുന്നു

Jul 23, 2026 10:15 AM

ധനരാജ് കൊലക്കേസ് ;കോടതിയിൽ 6560 ചോദ്യങ്ങൾ, പ്രതികൾക്ക് കുരുക്ക് മുറുകുന്നു

കുന്നരു കാരന്താട്ടെ സിപിഎം പ്രവർത്തകൻ സി വി ധനരാജ് കൊലക്കേസ്. പ്രതികളോട് 6560 ചോദ്യങ്ങൾ ചോദിച്ച് തളിപ്പറമ്പ് കോടതി. വിചാരണ...

Read More >>
തലശേരിയിൽ സ്ത്രീകളെ ശല്യപ്പെടുത്തിയ യുവാവിനെതിരേ കേസ്

Jul 22, 2026 06:42 PM

തലശേരിയിൽ സ്ത്രീകളെ ശല്യപ്പെടുത്തിയ യുവാവിനെതിരേ കേസ്

തലശേരി ജില്ലാ കോടതിക്ക് സമീപം സ്ത്രീകളെ ശല്യം ചെയ്ത യുവാവിനെതിരെ പോലീസ് കേസ്. മലപ്പുറം സ്വദേശി റിനീഷിനെ പട്രോളിംഗ് സംഘം പിടികൂടി. ലൈംഗിക ചേഷ്ടകൾ...

Read More >>
adimage adimage
Top Stories










News Roundup






Entertainment News





adimage