---
title: "തലശേരിയിലെ സാറാ ഹജ്ജുമ്മ  കുടുംബ സംഗമം ശ്രദ്ധേയമായി."
english_title: "The Sarah Hajjumma family reunion in Thalassery was notable."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/306419/the-sarah-hajjumma-family-reunion-in-thalassery-was-notable"
published_at: "2025-08-04T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68907bde54fd4_Untitled-1_copy.jpg"
keywords: []
---

# തലശേരിയിലെ സാറാ ഹജ്ജുമ്മ  കുടുംബ സംഗമം ശ്രദ്ധേയമായി.

> **Lead Summary:** തലശേരി:തലശേരി സൈദാർ പള്ളി പ്രദേശത്തെ പ്രശസ്തമായ പുരാതന തറവാടായ പാലിക്കണ്ടി മീത്തൽ അംഗമായിരുന്ന പി എം സാറ ഹജ്ജുമ്മ ജനറേഷൻ കുടുംബ സംഗമം തലശ്ശേരി ലയൺസ് ക്ലബ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. മുതിർന്ന അംഗവും ജീവകാരുണ്യ പ്രവർത്തകനുമായ പി എം സി മൊയ്തു ഹാജി ഉദ്ഘാടനം ചെയ്തു.

## Article Content

തലശേരി:തലശേരി സൈദാർ പള്ളി പ്രദേശത്തെ പ്രശസ്തമായ പുരാതന തറവാടായ പാലിക്കണ്ടി മീത്തൽ അംഗമായിരുന്ന പി എം സാറ ഹജ്ജുമ്മ ജനറേഷൻ കുടുംബ സംഗമം തലശ്ശേരി ലയൺസ് ക്ലബ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. മുതിർന്ന അംഗവും ജീവകാരുണ്യ പ്രവർത്തകനുമായ പി എം സി മൊയ്തു ഹാജി ഉദ്ഘാടനം ചെയ്തു.

പി എം അബ്ദുൽ ബഷീർ, മാധ്യമ പ്രവർത്തകൻ പി എം അഷ്റഫ്, കോഡിനേറ്റർ പി എം സലിം, പി എം സിദ്ദീക്ക്, വി കെ ബദറുൽ ഹുദ എന്നിവർ സംസാരിച്ചു. മുതിർന്ന അംഗങ്ങളെ ഷാൾ അണിയിച്ചും ഗോൾഡ് മെഡൽ നൽകിയും ആദരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും വിവിധ മൽസരങ്ങളിൽ വിജയിച്ചവരേയും ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാ- കായിക മൽസരങ്ങളും അരങ്ങേറി.

പി എം ഉമ്മർ ഫാറൂഖ്, ഷാജിർ നിയാസ്, കെ പി റയീസ്, പി കെ ഷാനിദ്, പി എം നാസർ, ഗായകൻ പി എം ഷാജിദ്, തഫ്സീർ, തൻവീർ, ഷാനിദ്, മുഹമ്മദ്, അജാസ് അഷ്റഫ്,

ശഹ്സാദി, സജിന, ശംഷീറ, ഷഹനാസ്, ഷബാന, ജസീന, ഷമീന, ഫർസാന, തഫ്രീന, ആയിഷ, ജിനു റിവിൻ തുടങ്ങിയവർ നേതൃത്വം നൽകി. കൂപ്പൺ നറുക്കെടുപ്പിൽ വിജയികളായ 3 പേർക്ക് ക്യാഷ് അവാർഡുകൾ നൽകി. കേക്ക് മുറിച്ചും ആടിയും പാടിയും കുടുംബ സംഗമം ശ്രദ്ധേയമായി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/306419/the-sarah-hajjumma-family-reunion-in-thalassery-was-notable)