---
title: "തലശ്ശേരി എം.ഇ.എസ് ബാവ റസിഡൻഷ്യൽ സ്കൂൾ വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ റാലി നടത്തി"
english_title: "Thalassery MES Bava Residential School students held an anti-war rally"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/307276/thalassery-mes-bava-residential-school-students-held-an-anti-war-rally"
published_at: "2025-08-08T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6895ca05ec3ba_Untitled-7_copy.jpg"
keywords: []
---

# തലശ്ശേരി എം.ഇ.എസ് ബാവ റസിഡൻഷ്യൽ സ്കൂൾ വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ റാലി നടത്തി

> **Lead Summary:** തലശ്ശേരി:യുദ്ധത്തിന്റെ ഭീകരതകൾ ഓർമ്മിപ്പിച്ച് യുദ്ധത്തിനെതിരെ സമാധാനത്തിന്റെ സന്ദേശവുമായാണ് റാലി സംഘടിപ്പിച്ചത്. ഹിരോഷിമ നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് നടന്ന റാലി സ്കൂൾ പ്രിൻസിപ്പൽ നൂറി പി .റഫീഖ് ഉദ്ഘാടനം ചെയ്തു.

## Article Content

തലശ്ശേരി:യുദ്ധത്തിന്റെ ഭീകരതകൾ ഓർമ്മിപ്പിച്ച് യുദ്ധത്തിനെതിരെ സമാധാനത്തിന്റെ സന്ദേശവുമായാണ് റാലി സംഘടിപ്പിച്ചത്. ഹിരോഷിമ നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് നടന്ന റാലി സ്കൂൾ പ്രിൻസിപ്പൽ നൂറി പി .റഫീഖ് ഉദ്ഘാടനം ചെയ്തു.

ബാൻഡ് മേളത്തോടെയുള്ള റാലിയിൽ സമാധാനത്തിന്റെ സന്ദേശം ഉൾക്കൊള്ളുന്ന പ്ലക്കാർഡുകളുമായി കുട്ടികൾ അണിനിരന്നു. യുദ്ധമല്ല ശാന്തിയും സമാധാനവുമാണ് നമുക്കിന്ന് വേണ്ടതെന്നും സമാധാനത്തിന്റെ കാവലാളാകാൻ പുതുതലമുറ പ്രാപ്തരാകണമെന്നും റാലി ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രിൻസിപ്പൽ നൂറി പി. റഫീഖ് പറഞ്ഞു.

വൈസ് പ്രിൻസിപ്പാൾ എം.മഞ്ജരി, കെ.കെ സുനിൽ, പി.അൻവർ, പി.സി അബ്രഹാം, എ. ലീന, വി.കെ സോണിയ , ഷീബ വിജയൻ, സി.അമ്പിളി, കെ.സി ദൃശ്യ, ചൈതന്യ ചെള്ളത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പ്രതീകാത്മക സമാധാന കൈയ്യൊപ്പ് മരവും വിദ്യാർത്ഥികൾ തീർത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/307276/thalassery-mes-bava-residential-school-students-held-an-anti-war-rally)