---
title: "റബ്കോ കിടക്കകൾ നടുവേദനക്ക് ഉത്തമമെന്ന് ചെയർമാൻ കാരായി രാജൻ ; കതിരൂർ വേറ്റുമ്മലിൽ റബ്കോ ഉൽപന്നങ്ങളുടെ റീട്ടെയ്ൽ വിൽപന ഷോറും തിങ്കളാഴ്ച പ്രവർത്തനം തുടങ്ങും."
english_title: "Chairman Karayi Rajan says Rabco beds are great for back pain; A retail showroom selling Rabco products in Kathiroor Vettummal will start operations on Monday."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/307454/chairman-karayi-rajan-says-rabco-beds-are-great-for-back-pain-a-retail-showroom-selling-rabco-products-in-kathiroor-vettummal-will-start-operations-on-monday"
published_at: "2025-08-09T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68970779e9bcd_Untitled-2_copy.jpg"
keywords: []
---

# റബ്കോ കിടക്കകൾ നടുവേദനക്ക് ഉത്തമമെന്ന് ചെയർമാൻ കാരായി രാജൻ ; കതിരൂർ വേറ്റുമ്മലിൽ റബ്കോ ഉൽപന്നങ്ങളുടെ റീട്ടെയ്ൽ വിൽപന ഷോറും തിങ്കളാഴ്ച പ്രവർത്തനം തുടങ്ങും.

> **Lead Summary:** കതിരൂർ:റബ്കോ ഉൽപന്നങ്ങളുടെ റീട്ടെയിൽ വിൽപനക്കായി കതിരൂർ വേററുമ്മലിൽ സജ്ജീകരിച്ച ഷോറൂം തിങ്കളാഴ്ച മുതൽ പ്രവർത്തനം തുടങ്ങും. രണ്ടു നിലകളിലായി 5000 സ്ക്വയർ ഫീറ്റ് ചുററളവിൽ ഒരുക്കിയ ഷോറൂമിന്റെ ഉത്ഘാടനം വൈകിട്ട് 3.30 ന് സംസ്ഥാന നിയമസഭാ സ്പീക്കർ അഡ്വ.എ.എൻ. ഷംസീർ നിർവ്വഹിക്കുമെന്ന് റബ്കോ ഗ്രൂപ്പ് ചെയർമാൻ കാരായി രാജൻ, മാനേജിംഗ് ഡയറക്ടർ മോൻസൺ ജോസഫ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

കതിരൂർ:റബ്കോ ഉൽപന്നങ്ങളുടെ റീട്ടെയിൽ വിൽപനക്കായി കതിരൂർ വേററുമ്മലിൽ സജ്ജീകരിച്ച ഷോറൂം തിങ്കളാഴ്ച മുതൽ പ്രവർത്തനം തുടങ്ങും. രണ്ടു നിലകളിലായി 5000 സ്ക്വയർ ഫീറ്റ് ചുററളവിൽ ഒരുക്കിയ ഷോറൂമിന്റെ ഉത്ഘാടനം വൈകിട്ട് 3.30 ന് സംസ്ഥാന നിയമസഭാ സ്പീക്കർ അഡ്വ.എ.എൻ. ഷംസീർ നിർവ്വഹിക്കുമെന്ന് റബ്കോ ഗ്രൂപ്പ് ചെയർമാൻ കാരായി രാജൻ, മാനേജിംഗ് ഡയറക്ടർ മോൻസൺ ജോസഫ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സർക്കാർ നിയന്ത്രണത്തിലും സഹകരണ അടിസ്ഥാനത്തിലും രൂപം കൊണ്ട് ഇതിനകം ആഗോള പ്രശസ്തി നേടിയ റബ്കോയുടെ  200ൽ പരം വരുന്ന ഫർണിച്ചറുകളും കിടക്കകളും മറ്റ് ഉൽപന്നങ്ങളും ജനങ്ങൾക്ക് പരിചയപ്പെടാനും തിരഞ്ഞെടുക്കാനും വേററുമ്മലിലെ ഷോറൂമിൽ അവസരമുണ്ടാവും.

25,000 രൂപക്ക് മുകളിലുള്ള പർച്ചേസുകൾക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും. സർക്കാർ, അർദ്ധ സർക്കാർ, സഹകരണ ജീവനക്കാർക്ക് തവണ വ്യവസ്ഥയിൽ ഉൽപന്നങൾ സ്വന്തമാക്കാം. ഇ.എം.ഐ, ഫിനാൻസിംഗ് സൌകര്യവും ഒരുക്കിയിട്ടുണ്ട്. യാതൊരു കൃത്രിമ രാസവസ്തുക്കൾ ഉപയോഗിക്കാതെയാണ് റബ്കോ കിടക്കകൾ നിർമ്മിക്കുന്നതെന്നും, നടുവേദനക്ക് കിടക്കകൾ അത്യുത്തമമാണെന്ന് പലരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും കാരായി രാജൻ പറഞ്ഞു. സംഘാടക സമിതി ചെയർമാൻ കെ.വി. പവിത്രൻ, ജനറൽ കൺവീനർ പി. അജിത്ത്, റബ്കോ,ഹുആട്ട് ഫാക്ടറി മാനേജർ കെ.സി. ശ്രീജേഷ് എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/307454/chairman-karayi-rajan-says-rabco-beds-are-great-for-back-pain-a-retail-showroom-selling-rabco-products-in-kathiroor-vettummal-will-start-operations-on-monday)