---
title: "തലശേരി - കൊടുവള്ളി റെയിൽവേ മേൽപ്പാലമുൾപ്പടെ വിവിധ പദ്ധതികൾ ഇന്ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും"
english_title: "The Chief Minister will dedicate various projects to the nation today, including the Thalassery-Koduvally railway overbridge."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/307977/the-chief-minister-will-dedicate-various-projects-to-the-nation-today-including-the-thalassery-koduvally-railway-overbridge"
published_at: "2025-08-12T09:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689abfdc13972_Untitled-1_copy.jpg"
keywords: []
---

# തലശേരി - കൊടുവള്ളി റെയിൽവേ മേൽപ്പാലമുൾപ്പടെ വിവിധ പദ്ധതികൾ ഇന്ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

> **Lead Summary:** മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിലെ വിവിധ പദ്ധതികൾ ഇന്ന് നാടിന് സമർപ്പിക്കും. രാവിലെ 10.30-ന് പിണറായി പഞ്ചായത്തിലെ ഉമ്മൻചിറ പുഴയ്ക്ക് കുറുകെ നിർമിച്ച ചേക്കുപ്പാലം റെഗുലേറ്റർ കം ബ്രിഡ്ജ് ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷനാകും. സ്പീക്കർ എ.എൻ. ഷംസീർ മുഖ്യാതിഥിയാകും.

## Article Content

മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിലെ വിവിധ പദ്ധതികൾ ഇന്ന് നാടിന് സമർപ്പിക്കും. രാവിലെ 10.30-ന് പിണറായി പഞ്ചായത്തിലെ ഉമ്മൻചിറ പുഴയ്ക്ക് കുറുകെ നിർമിച്ച ചേക്കുപ്പാലം റെഗുലേറ്റർ കം ബ്രിഡ്ജ് ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷനാകും. സ്പീക്കർ എ.എൻ. ഷംസീർ മുഖ്യാതിഥിയാകും.

11.30-ന് തലശ്ശേരി കൊടു വള്ളി റെയിവേ മേൽപ്പാലം നാടിന് സമർപ്പിക്കും. വൈകീട്ട് 3.30-ന് കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിലെ സിന്തറ്റിക്ക് ട്രാക്കും, മൾട്ടി-പർപ്പസ് ഇൻ ഡോർ കോർട്ടും ഉൾപ്പെടെ കേരളാ പോലീസിൻ്റെ വിവിധ പദ്ധതികൾ ഉദ്ഘാടനംചെയ്യും.മയ്യിൽ പോലീസ് സ്റ്റേഷൻ്റെ പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനവും ഇതോടൊപ്പം നടത്തും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/307977/the-chief-minister-will-dedicate-various-projects-to-the-nation-today-including-the-thalassery-koduvally-railway-overbridge)