---
title: "എക്സി.ഓഫീസറെ സ്ഥലം മാറ്റിയ നടപടി രാഷ്ട്രീയ പ്രേരിതം ; തളിപ്പറമ്പിൽ ദേവസ്വം ബോർഡിനെതിരെ ബിജെപിയുടെ പ്രതിഷേധം"
english_title: "BJP protests against Devaswom Board in Taliparambil"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/308913/bjp-protests-against-devaswom-board-in-taliparambil"
published_at: "2025-08-16T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a0289ed3688_689f69de4d324_IMG-20250815-WA0211.jpg"
keywords: []
---

# എക്സി.ഓഫീസറെ സ്ഥലം മാറ്റിയ നടപടി രാഷ്ട്രീയ പ്രേരിതം ; തളിപ്പറമ്പിൽ ദേവസ്വം ബോർഡിനെതിരെ ബിജെപിയുടെ പ്രതിഷേധം

> **Lead Summary:** തളിപ്പറമ്പ്: ക്ഷേത്ര ഭണ്ഡാര മോഷണക്കേസിൽ പ്രതികാര നടപടിയെന്ന പേരിൽ എക്‌സിക്യൂട്ടീവ് ഓഫീസറെ സ്ഥലം മാറ്റിയ ദേവസ്വം ബോർഡ് നടപടിക്കെതിരെ ബിജെപിയുടെ നേതൃത്വത്തിൽ തൃച്ചംബരത്ത് പ്രതിഷേധ ധർണ നടന്നു.ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എ.പി. ഗംഗാധരൻ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോർഡിന്റെ നടപടി ഭക്തജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം ആരോപിച്ചു.

## Article Content

തളിപ്പറമ്പ്: ക്ഷേത്ര ഭണ്ഡാര മോഷണക്കേസിൽ പ്രതികാര നടപടിയെന്ന പേരിൽ എക്‌സിക്യൂട്ടീവ് ഓഫീസറെ സ്ഥലം മാറ്റിയ ദേവസ്വം ബോർഡ് നടപടിക്കെതിരെ ബിജെപിയുടെ നേതൃത്വത്തിൽ തൃച്ചംബരത്ത് പ്രതിഷേധ ധർണ നടന്നു.ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എ.പി. ഗംഗാധരൻ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോർഡിന്റെ നടപടി ഭക്തജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം ആരോപിച്ചു.

തങ്ങളുടെ ഇംഗിതത്തിനൊത്ത് പ്രവർത്തിക്കാത്ത എക്സി: ഓഫീസറെ സ്ഥാനത്ത് നിന്ന് മാറ്റി ഭണ്ഡാര മോഷ്ടാവിനെ തിരികെ സർവ്വീസിൽ പ്രവേശിപ്പിക്കാനാണ് ദേവസ്വം അധികൃതർ ശ്രമിക്കുന്നതെങ്കിൽ ശക്തമായ ഭക്തജന പ്രക്ഷോഭത്തിന് ബി ജെ പി നേതൃത്വം നൽകുമെന്ന് എ പി ഗംഗാധരൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/308913/bjp-protests-against-devaswom-board-in-taliparambil)