തലശേരിയിൽ നിയന്ത്രണം വിട്ട കാർ  സി പി എം ബ്രാഞ്ച് ഓഫീസ് തകർത്തു ; ബൈക്ക് യാത്രക്കാരനും ഗുരുതര പരിക്ക്, അർധരാത്രിയായതിനാൽ വൻ അപകടമൊഴിവായി.
adimage

adimage

തലശേരിയിൽ നിയന്ത്രണം വിട്ട കാർ സി പി എം ബ്രാഞ്ച് ഓഫീസ് തകർത്തു ; ബൈക്ക് യാത്രക്കാരനും ഗുരുതര പരിക്ക്, അർധരാത്രിയായതിനാൽ വൻ അപകടമൊഴിവായി.

തലശേരിയിൽ നിയന്ത്രണം വിട്ട കാർ  സി പി എം ബ്രാഞ്ച് ഓഫീസ് തകർത്തു ; ബൈക്ക് യാത്രക്കാരനും ഗുരുതര പരിക്ക്, അർധരാത്രിയായതിനാൽ വൻ അപകടമൊഴിവായി. adimage
2025-08-17T09:30:00 | By Rajina Sandeep

തലശേരി:(www.thalasserynews.in)  തലശേരിയിൽ നിയന്ത്രണം വിട്ട കാർ സി പി എം ബ്രാഞ്ച് ഓഫീസ് തകർത്തു രാത്രി 12 മണിയോടെയായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്നും കാസർകോഡേക്ക് വരികയായിരുന്ന KL 56 T 9966 നമ്പർ കാറാണ് അപകടത്തിൽ പെട്ടത്. സെയ്ദാർ പള്ളിയിലെ ടി.സി ഉമ്മർ സ്മാരക മന്ദിരത്തിൻ്റെ മുൻവശത്തേക്കാണ് കാർ ഇരച്ചു കയറിയത്.

സ്വിഗ്ഗി ഡെലിവറി ബോയി സഞ്ചരിച്ചിരുന്ന ബൈക്കും ഇടിച്ചു തെറിപ്പിച്ചു. പരിക്കേറ്റ യുവാവിനെ തലശേരി കോ ഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ KL 58 AL 6634 നമ്പർ ബൈക്ക് പൂർണ്ണമായും തകർന്നു. സി പി എം ഓഫീസിൻ്റെ മുൻവശവും തകർന്ന നിലയിലാണ്. ഏതാണ്ട് രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി നഗരസഭാ കൗൺസിലറും, സി പി എം നേതാവുമായ ടി.സി അബ്ദുൽ ഖിലാബ് പറഞ്ഞു. ഏറ്റവും തിരക്കേറിയ സ്ഥലം കൂടിയാണിത്. അർധരാത്രിയായതിനാലാണ് വൻ അപകടമൊഴിവായത്.

തലശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കാസർകോട്ടെ ഡോക്ടറും, കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടതെന്നാണ് പ്രാഥമിക വിവരം.

Content Highlight: A car that went out of control in Thalassery smashed into the CPM branch office; the biker was also seriously injured, but a major accident was averted as it was midnight.

adimage

Next TV

adimage
Related Stories
സംസ്ഥാനത്ത് ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം നാളെ മുതൽ

Jul 23, 2026 09:05 PM

സംസ്ഥാനത്ത് ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം നാളെ മുതൽ

ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം നാളെ മുതൽ. 1095 കോടി രൂപ അനുവദിച്ചു. സംസ്ഥാനത്ത് 51 ലക്ഷത്തിലധികം പേർക്ക് ആനുകൂല്യം. അടുത്ത മാസം 3ന് മുൻപ്...

Read More >>
തലശ്ശേരി അമൃത വിദ്യാലയത്തിൽ ഗുരു പൂർണ്ണിമ ആഘോഷിച്ചു ;  വിദ്യാർത്ഥികളും നൂറോളം രക്ഷിതാക്കളും പങ്കെടുത്തു

Jul 23, 2026 08:10 PM

തലശ്ശേരി അമൃത വിദ്യാലയത്തിൽ ഗുരു പൂർണ്ണിമ ആഘോഷിച്ചു ; വിദ്യാർത്ഥികളും നൂറോളം രക്ഷിതാക്കളും പങ്കെടുത്തു

തലശ്ശേരി അമൃത വിദ്യാലയത്തിൽ ഗുരു പൂർണ്ണിമ ആഘോഷിച്ചു. മാതാ അമൃതാനന്ദമയി മഠം കണ്ണൂർ മഠാധിപതി സ്വാമി അമൃതകൃപാനന്ദപുരിജി മുഖ്യ കാർമികത്വം വഹിച്ചു....

Read More >>
നിതിൻ രാജിന്റെ മരണം; ഡോ. എം.കെ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ അപേക്ഷ; ഇന്ന് കോടതി പരിഗണിക്കും

Jul 23, 2026 12:21 PM

നിതിൻ രാജിന്റെ മരണം; ഡോ. എം.കെ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ അപേക്ഷ; ഇന്ന് കോടതി പരിഗണിക്കും

അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണക്കേസിൽ ഡോ. എം.കെ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകി....

Read More >>
adimage
ആറളം മുട്ടുമാറ്റി ആനകളുടെ പറുദീസയായി; ഇക്കോ ടൂറിസം ഹോട്ട് സ്പോട്ടായി മാറി ചീങ്കണ്ണിപ്പുഴയോരം

Jul 23, 2026 11:48 AM

ആറളം മുട്ടുമാറ്റി ആനകളുടെ പറുദീസയായി; ഇക്കോ ടൂറിസം ഹോട്ട് സ്പോട്ടായി മാറി ചീങ്കണ്ണിപ്പുഴയോരം

ആറളം വന്യജീവി സങ്കേതത്തിലെ മുട്ടുമാറ്റി ചീങ്കണ്ണിപ്പുഴയോരം ആനകളുടെ താവളമായി. വൈകുന്നേരങ്ങളിൽ ആനക്കൂട്ടങ്ങളെ കാണാൻ നാട്ടുകാരും ടൂറിസ്റ്റുകളും...

Read More >>
ധനരാജ് കൊലക്കേസ് ;കോടതിയിൽ 6560 ചോദ്യങ്ങൾ, പ്രതികൾക്ക് കുരുക്ക് മുറുകുന്നു

Jul 23, 2026 10:15 AM

ധനരാജ് കൊലക്കേസ് ;കോടതിയിൽ 6560 ചോദ്യങ്ങൾ, പ്രതികൾക്ക് കുരുക്ക് മുറുകുന്നു

കുന്നരു കാരന്താട്ടെ സിപിഎം പ്രവർത്തകൻ സി വി ധനരാജ് കൊലക്കേസ്. പ്രതികളോട് 6560 ചോദ്യങ്ങൾ ചോദിച്ച് തളിപ്പറമ്പ് കോടതി. വിചാരണ...

Read More >>
തലശേരിയിൽ സ്ത്രീകളെ ശല്യപ്പെടുത്തിയ യുവാവിനെതിരേ കേസ്

Jul 22, 2026 06:42 PM

തലശേരിയിൽ സ്ത്രീകളെ ശല്യപ്പെടുത്തിയ യുവാവിനെതിരേ കേസ്

തലശേരി ജില്ലാ കോടതിക്ക് സമീപം സ്ത്രീകളെ ശല്യം ചെയ്ത യുവാവിനെതിരെ പോലീസ് കേസ്. മലപ്പുറം സ്വദേശി റിനീഷിനെ പട്രോളിംഗ് സംഘം പിടികൂടി. ലൈംഗിക ചേഷ്ടകൾ...

Read More >>
adimage adimage
Top Stories

News Roundup

Entertainment News

adimage