---
title: " മാഹി കല്ലാട്ട് സ്വദേശി ആയുർവേദ ഡോക്ടർ അറസ്റ്റിൽ"
english_title: "Ayurvedic doctor from Mahi Kallat arrested"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/309588/ayurvedic-doctor-from-mahi-kallat-arrested"
published_at: "2025-08-19T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a43ef058dc1_police.1697912334.jpg"
keywords: []
---

#  മാഹി കല്ലാട്ട് സ്വദേശി ആയുർവേദ ഡോക്ടർ അറസ്റ്റിൽ

> **Lead Summary:**  തലശ്ശേരി: നാദാപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ആയുർവേദ ഡോക്ടർ അറസ്റ്റിൽ . മാഹി കല്ലാട്ട് സ്വദേശി ശ്രാവൺ നെയാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത് .

## Article Content

 തലശ്ശേരി: നാദാപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ആയുർവേദ ഡോക്ടർ അറസ്റ്റിൽ . മാഹി കല്ലാട്ട് സ്വദേശി ശ്രാവൺ നെയാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത് .

ജൂലൈയിൽ അമ്മയ്‌ക്കൊപ്പം ആയുർവേദ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോള്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് വിദ്യാര്‍ഥിനിയുടെ പരാതി. നാദാപുരം പോലീസിലാണ് പെൺകുട്ടി പരാതി നൽകിയത്. പെൺകുട്ടിയുടെ ബന്ധുക്കളും പരാതി നൽകിയതിനെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയതോടെയാണ് പ്രതിയെ പിടികൂടി റിമാൻഡ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/309588/ayurvedic-doctor-from-mahi-kallat-arrested)