---
title: "കോൺഗ്രസ് തലശ്ശേരി ബ്ലോക്ക് കമ്മിറ്റി സദ്ഭാവനാ യാത്ര നടത്തി"
english_title: "Congress Thalassery Block Committee conducted Sadbhavana Yatra"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/309975/congress-thalassery-block-committee-conducted-sadbhavana-yatra"
published_at: "2025-08-21T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a6b35030dbf_Untitled-2_copy.jpg"
keywords: []
---

# കോൺഗ്രസ് തലശ്ശേരി ബ്ലോക്ക് കമ്മിറ്റി സദ്ഭാവനാ യാത്ര നടത്തി

> **Lead Summary:** തലശ്ശേരി:ഇന്ത്യ രാജ്യത്തിന്റെ പ്രതീക്ഷയും ,ആവേശവും ആയിരുന്നു മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെന്ന് കെപിസിസി മെമ്പർ വിപി അബ്ദുൾ റഷീദ് പ്രസ്താവിച്ചു. ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക രംഗത്ത് വൻ മുന്നേറ്റം രാജീവ് ഗാന്ധിയുടെ ഭരണത്തിൽ ഉണ്ടായി.

## Article Content

തലശ്ശേരി:ഇന്ത്യ രാജ്യത്തിന്റെ പ്രതീക്ഷയും ,ആവേശവും ആയിരുന്നു മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെന്ന് കെപിസിസി മെമ്പർ വിപി അബ്ദുൾ റഷീദ് പ്രസ്താവിച്ചു. ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക രംഗത്ത് വൻ മുന്നേറ്റം രാജീവ് ഗാന്ധിയുടെ ഭരണത്തിൽ ഉണ്ടായി.

തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി , രാജീവ് ഗാന്ധി ജന്മദിനത്തിൽ നടത്തിയ സദ്ഭാവന യാത്ര ചിറക്കരയിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈ:പ്രസിഡണ്ട് കെ.ജയരാജൻ അദ്ധ്യക്ഷത വഹിച്ചു.

സജീവ് മാറോളി, ജാഥ ലീഡർ എം.പി. അരവിന്ദാക്ഷൻ, എം.പി. അസ്സൈനാർ, സുശീൽ ചന്ത്രോത്ത്, പി.വി.രാധാകൃഷ്ണൻ , ഉച്ചുമ്മൽ ശശി, എ. ഷർമിള, ഒ.ഹരിദാസ് ,അഡ്വ: കെ.സി രഘുനാഥ് സംസാരിച്ചു.സമാപന സമ്മേളനത്തിൽ കെ. ഇ . പവിത്ര രാജ് അദ്ധ്യക്ഷത വഹിച്ചു.കെ എസ് യു ജില്ലാ പ്രസിഡണ്ട് എം.സി. അതുൽ ഉത്ഘാടനം ചെയ്തു.മണ്ണയാട് ബാലകൃഷ്ണൻ ,ജെതീന്ദ്രൻ കുന്നോത്ത്, എം.പി.സുധീർ ബാബു, സി.എം.സുധിൻ , കെ.പി. രാഗിണി, പി.എൻ. പങ്കജാക്ഷൻ,എൻ.അഷറഫ് സംസാരിച്ചു.

മനോജ് കെ പി , കെ. പ്രമോദ്, കെ.രമേശ്, യു സിയാദ്, പി.കെ സോന, എം. നസീർ ,എൻ.ഹരീന്ദ്രൻ , അനസ്ചാലിൽ എ.വി.രാമദാസ് ,കെ.സുരേഷ് ബാബു, നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/309975/congress-thalassery-block-committee-conducted-sadbhavana-yatra)