---
title: "തലശേരി ജില്ലാ കോടതി സമുച്ചയത്തിൽ ഓണാഘോഷം കെങ്കേമം"
english_title: "Onam celebrations in full swing at Thalassery District Court complex"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/311623/onam-celebrations-in-full-swing-at-thalassery-district-court-complex"
published_at: "2025-08-28T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b06b477be9f_Untitled-2_copy.jpg"
keywords: []
---

# തലശേരി ജില്ലാ കോടതി സമുച്ചയത്തിൽ ഓണാഘോഷം കെങ്കേമം

> **Lead Summary:** തലശേരി:പുതുതായി നിർമ്മിച്ച ജില്ലാ കോടതി സമുച്ചയത്തിൽ ആദ്യത്തെ ഓണ ഘോഷ പരിപാടി ഏറെ ശ്രദ്ധേയമായി. ബാർ അസോസിയേഷനും, കോടതി ജീവനക്കാരും ഒത്തൊരുമിച്ചാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. മൂന്ന് ദിവസങ്ങളിലായി

## Article Content

തലശേരി:പുതുതായി നിർമ്മിച്ച ജില്ലാ കോടതി സമുച്ചയത്തിൽ ആദ്യത്തെ ഓണ ഘോഷ പരിപാടി ഏറെ ശ്രദ്ധേയമായി. ബാർ അസോസിയേഷനും, കോടതി ജീവനക്കാരും ഒത്തൊരുമിച്ചാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. മൂന്ന് ദിവസങ്ങളിലായി

നടത്തിയ ആഘോഷ പരിപാടികളിലെ മൽസരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ നൽകി. കഴിഞ്ഞ ദിവസം നടന്ന ഷൂട്ട് ഔട്ട് മൽസരത്തിൽ ജില്ലാ സെഷൻസ് ജഡ്‌ജ് കെ.ടി നിസ്സാർ അഹമ്മദും, ബലൂൺ പൊട്ടിക്കൽ മത്സരത്തിൽ അഡീഷണൽ ജില്ലാ സെഷൻ സ് ജഡ്‌ജ് റൂബി രക ജോസും മറ്റ് ജഡ്‌ജ്മാരും പങ്കെടുത്തു. ജില്ലാ ഗവ.പ്ലീഡർമാരു ടെ ഓഫീസ് പ്രത്യേകം അലങ്കരിച്ചിരുന്നു. പൂക്കള മൽസരം, മെഗാ തിരുവാതിര കളി എന്നിവ നടന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/311623/onam-celebrations-in-full-swing-at-thalassery-district-court-complex)