---
title: "പൂത്തുലഞ്ഞ് നിൽക്കുന്ന ചെണ്ടുമല്ലി പൂക്കളുടെ നടുവിൽ നിന്ന് മാവേലിയോടൊപ്പം സെൽഫിയെടുക്കാം ; പേര് അന്വർത്ഥമാക്കി തലശേരി കാർഷിക വികസന ബാങ്ക്"
english_title: "You can take a selfie with Maveli amidst the blooming chendumalli flowers; Thalassery Agricultural Development Bank has changed its name to Anvartha"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/311694/you-can-take-a-selfie-with-maveli-amidst-the-blooming-chendumalli-flowers-thalassery-agricultural-development-bank-has-changed-its-name-to-anvartha"
published_at: "2025-08-29T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b132bfe6292_Untitled-1_copy.jpg"
keywords: []
---

# പൂത്തുലഞ്ഞ് നിൽക്കുന്ന ചെണ്ടുമല്ലി പൂക്കളുടെ നടുവിൽ നിന്ന് മാവേലിയോടൊപ്പം സെൽഫിയെടുക്കാം ; പേര് അന്വർത്ഥമാക്കി തലശേരി കാർഷിക വികസന ബാങ്ക്

> **Lead Summary:** തലശ്ശേരി:തലശ്ശേരി കാർഷിക വികസന ബാങ്കിന്റെ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പും സെൽഫി പോയിന്റിന്റെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് ബിനോയ് കുര്യൻ നിർവഹിച്ചു.തലശ്ശേരി ടൗൺഹാളിന് അടുത്തുള്ള ബാങ്കിന്റെ മട്ടുപ്പാവിൽ 300 ചെടിച്ചട്ടികളിൽ ആണ് ചെണ്ടുമല്ലി കൃഷി ചെയ്തത്.

## Article Content

തലശ്ശേരി:തലശ്ശേരി കാർഷിക വികസന ബാങ്കിന്റെ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പും സെൽഫി പോയിന്റിന്റെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് ബിനോയ് കുര്യൻ നിർവഹിച്ചു.തലശ്ശേരി ടൗൺഹാളിന് അടുത്തുള്ള ബാങ്കിന്റെ മട്ടുപ്പാവിൽ 300 ചെടിച്ചട്ടികളിൽ ആണ് ചെണ്ടുമല്ലി കൃഷി ചെയ്തത്.

നഗരമധ്യത്തിൽ പൂത്തുലഞ്ഞു നിൽക്കുന്ന ചെണ്ടുമല്ലി പൂക്കൾ കാണാൻ നിരവധി ആളുകൾ സെൽഫി എടുക്കാൻ എത്തിയതോടെയാണ് ബാങ്ക് സെൽഫി പോയിന്റ് ആരംഭിച്ചിട്ടുള്ളത്.ബാങ്കിന്റെ താഴെ മാവേലിയോടൊപ്പം സെൽഫി എടുക്കാനുള്ള സൗകര്യമാണ് ഇന്ന് മുതൽ ബാങ്ക് ഒരുക്കിയിട്ടുള്ളത്.

ഈ ഓണക്കാലം സെൽഫി പോയിന്റിലെത്തി ആളുകൾക്ക് സെൽഫി എടുക്കാം. തികച്ചും ജൈവ രീതിയിൽ നടത്തുന്ന കൃഷിക്ക്‌ ബാങ്ക് സെക്രട്ടറി പി വി ജയൻ ജീവനക്കാരായ കെ കെ മഞ്ജുഷ ജോർജ് ജെയിംസ്,എൻ ഷാനവാസ്,റീജ കെ, സിനാൻ കെ ഇ എന്നിവരാണ് നേതൃത്വം നൽകി വരുന്നത്.

ഉദ്ഘാടന പരിപാടിയിൽ ബാങ്ക് പ്രസിഡണ്ട് എ അശോകൻ അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് കെ വി പവിത്രൻ, അസിസ്റ്റന്റ് രജിസ്ട്രാർ വി ഫിറോസ് , ഡയറക്ടർമാരായ വി പി നാണു മാസ്റ്റർ, സി സജീവൻ, സുരിജ കെ എന്നിവർ സംസാരിച്ചു. സെക്രട്ടറി ജയൻ പി വി സ്വാഗതവും ബ്രാഞ്ച് മാനേജർ സുജാത ഒ കെ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/311694/you-can-take-a-selfie-with-maveli-amidst-the-blooming-chendumalli-flowers-thalassery-agricultural-development-bank-has-changed-its-name-to-anvartha)