---
title: "ധർമ്മടം  മേലൂർ ശിവക്ഷേത്രത്തിൽ ഊട്ടുപുര -  ഓഡിറ്റോറിയം നിർമ്മാണ പ്രവൃത്തികൾക്ക് തുടക്കമായി"
english_title: "Construction work on the Ootupura-Auditorium at the Dharmadam Melur Shiva Temple has begun."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/311728/construction-work-on-the-ootupura-auditorium-at-the-dharmadam-melur-shiva-temple-has-begun"
published_at: "2025-08-29T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b149a1d0611_rerererr.jpg"
keywords: []
---

# ധർമ്മടം  മേലൂർ ശിവക്ഷേത്രത്തിൽ ഊട്ടുപുര -  ഓഡിറ്റോറിയം നിർമ്മാണ പ്രവൃത്തികൾക്ക് തുടക്കമായി

> **Lead Summary:** പുണ്യപുരാതന കിരാത മൂർത്തി ക്ഷേത്രമായ ധർമ്മടം മേലൂർ ശിവക്ഷേത്രത്തിൽ ഊട്ടുപുരയും ഓഡിറ്റോറിയവും ഒരുങ്ങുന്നു. നിർമ്മാണ പ്രവൃത്തികളുടെ ഉത്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനിൽ നിർവ്വഹിച്ചു. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള 1200 വർഷം പഴക്കമുള്ള ശിവ ക്ഷേത്രത്തിന്റെ സഞ്ചാര - ടൂറിസം സാധ്യത മുൻനിർത്തി സർക്കാറിൻ്റെ പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപെടുത്തിയാണ് ആധുനിക രീതിയിലുള്ള ഊട്ടുപുരയും ഓഡിറ്റോറിയ വും നിർമ്മിക്കുന്നത്. ഇതിനായി 1.72 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു.

## Article Content

പുണ്യപുരാതന കിരാത മൂർത്തി ക്ഷേത്രമായ ധർമ്മടം മേലൂർ ശിവക്ഷേത്രത്തിൽ ഊട്ടുപുരയും ഓഡിറ്റോറിയവും ഒരുങ്ങുന്നു. നിർമ്മാണ പ്രവൃത്തികളുടെ ഉത്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനിൽ നിർവ്വഹിച്ചു. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള 1200 വർഷം പഴക്കമുള്ള ശിവ ക്ഷേത്രത്തിന്റെ സഞ്ചാര - ടൂറിസം സാധ്യത മുൻനിർത്തി സർക്കാറിൻ്റെ പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപെടുത്തിയാണ് ആധുനിക രീതിയിലുള്ള ഊട്ടുപുരയും ഓഡിറ്റോറിയ വും നിർമ്മിക്കുന്നത്. ഇതിനായി 1.72 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു.

ഉദ്ഘാടന ചടങ്ങിൽ ധർമ്മടം പഞ്ചായത്ത് പ്രസിഡൻ്റ് എൻ കെ രവി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം കോങ്കി രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബൈജു നങ്ങാരത്ത്, മലബാർ ദേവസം ബോർഡ് തലശ്ശേരി ഡിവിഷൻ ചെയർമാൻ അഡ്വ. സത്യൻ, കെ സ്നേഹലത, കെ ബിനു. എൻ കെ ബൈജു, കെ നാരായണൻ, പി. ശശി, പി.നിമിഷ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/311728/construction-work-on-the-ootupura-auditorium-at-the-dharmadam-melur-shiva-temple-has-begun)