---
title: "ഫൈൻ വന്നാൽ കാണിച്ചു തരാം ; തലശേരിയിൽ  എസ്.ഐയുടെ ഡ്യൂട്ടി തടസപ്പെടുത്തി ഭീഷണിപ്പെടുത്തിയ ബസ് ഡ്രൈവർക്കെതിരെ കേസ്"
english_title: "I'll show you if I get a fine; Case filed against bus driver who threatened and obstructed SI's duty in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/311861/ill-show-you-if-i-get-a-fine-case-filed-against-bus-driver-who-threatened-and-obstructed-sis-duty-in-thalassery"
published_at: "2025-08-29T21:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b1cbe7c7c63_Untitled-3_copy.jpg"
keywords: []
---

# ഫൈൻ വന്നാൽ കാണിച്ചു തരാം ; തലശേരിയിൽ  എസ്.ഐയുടെ ഡ്യൂട്ടി തടസപ്പെടുത്തി ഭീഷണിപ്പെടുത്തിയ ബസ് ഡ്രൈവർക്കെതിരെ കേസ്

> **Lead Summary:** തലശേരി:അശ്രദ്ധമായി ബസ് ഓടിക്കുന്നത് കണ്ട് ബസിൻ്റെഫോട്ടോയെടുത്ത എസ്.ഐയെ ഭീഷണിപ്പെടുത്തുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്‌തതിന് ബസ് ഡ്രൈവർക്കെതിരെ കേസ്. കെ.എൽ 58 പി. 1519 ബസ് ഡ്രൈവർക്കെതിരെയാണ് തലശേരി പോലീസ് കേസെടുത്തത്.

## Article Content

തലശേരി:അശ്രദ്ധമായി ബസ് ഓടിക്കുന്നത് കണ്ട് ബസിൻ്റെഫോട്ടോയെടുത്ത എസ്.ഐയെ ഭീഷണിപ്പെടുത്തുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്‌തതിന് ബസ് ഡ്രൈവർക്കെതിരെ കേസ്. കെ.എൽ 58 പി. 1519 ബസ് ഡ്രൈവർക്കെതിരെയാണ് തലശേരി പോലീസ് കേസെടുത്തത്.

ഇന്നലെ സന്ധ്യക്ക് 6.20ന് തലശേരി പുതിയ ബസ്‌സ്റ്റാൻ്റ് ഭാഗത്തേക്ക് വരികയായിരുന്ന ബസ് അശ്രദ്ധയിൽ ഓടിച്ചതുകണ്ട് എസ്.ഐ: കെ. വിനോദ് ഫോട്ടോയെടുത്തപ്പോൾ ഫൈൻ വന്നാൽ കാണിച്ചുതരാമെന്ന് ഭീഷണിപ്പെ ടുത്തുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്‌തതിനാണ് കേസ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/311861/ill-show-you-if-i-get-a-fine-case-filed-against-bus-driver-who-threatened-and-obstructed-sis-duty-in-thalassery)