---
title: "തലശേരി ബസ്സ്റ്റാന്റിൽ സ്ത്രീകൾക്ക് മുന്നിൽ ലൈംഗിക ചേഷ്ട ; യുവാവിനെതിരെ കേസ്"
english_title: "Case filed against youth for sexually abusing women at Thalassery bus stand"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/312031/case-filed-against-youth-for-sexually-abusing-women-at-thalassery-bus-stand"
published_at: "2025-08-30T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b2c911d26fa_tgtgtgt.jpg"
keywords: []
---

# തലശേരി ബസ്സ്റ്റാന്റിൽ സ്ത്രീകൾക്ക് മുന്നിൽ ലൈംഗിക ചേഷ്ട ; യുവാവിനെതിരെ കേസ്

> **Lead Summary:** തലശേരി: തലശേരി ബസ്സ്റ്റാൻ്റിൽ സ്ത്രീകൾക്ക് മുന്നിൽ ലൈംഗികചേഷ്ട കാണിച്ച യുവാവിനെതിരെ കേസ്. മധ്യപ്രദേശ് റൈസൺ സലമത്ത്പൂർ സ്വദേശിയും എരുവട്ടിയിൽ താമസക്കാരനുമായ അനിൽ ദാവദിന് എതിരെയാണ് തലശേരി പോലീസ് കേസെടുത്തത്.

## Article Content

തലശേരി: തലശേരി ബസ്സ്റ്റാൻ്റിൽ സ്ത്രീകൾക്ക് മുന്നിൽ ലൈംഗികചേഷ്ട കാണിച്ച യുവാവിനെതിരെ കേസ്. മധ്യപ്രദേശ് റൈസൺ സലമത്ത്പൂർ സ്വദേശിയും എരുവട്ടിയിൽ താമസക്കാരനുമായ അനിൽ ദാവദിന് എതിരെയാണ് തലശേരി പോലീസ് കേസെടുത്തത്.

കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നുമണിയോടെ തലശേരി പുതിയ ബസ്സ്റ്റാന്റ്റിലാണ് സംഭവം. സ്ത്രീകൾക്ക് ശല്യമുണ്ടാ ക്കുന്ന വിധത്തിൽ ഒരാൾ പെരുമാറുന്നതായി ലഭിച്ച വിവരത്തെ ത്തുടർന്ന് എസ്.ഐ: കെ.വിനോദിൻ്റെ നേതൃത്വത്തിൽ പോലീസെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/312031/case-filed-against-youth-for-sexually-abusing-women-at-thalassery-bus-stand)