---
title: "തലശേരിയിൽ പൊതുസ്ഥലത്ത് തെരുവുനായകൾക്ക് ഭക്ഷണം നൽകിയാൽ നടപടിയെന്ന് നഗരസഭ"
english_title: "Municipality warns of action if stray dogs are fed in public places in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/312406/municipality-warns-of-action-if-stray-dogs-are-fed-in-public-places-in-thalassery"
published_at: "2025-09-01T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b5716f32548_Untitled-2_copy.jpg"
keywords: []
---

# തലശേരിയിൽ പൊതുസ്ഥലത്ത് തെരുവുനായകൾക്ക് ഭക്ഷണം നൽകിയാൽ നടപടിയെന്ന് നഗരസഭ

> **Lead Summary:** തലശേരി : പൊതുസ്ഥലത്ത് തെരുവുനായകൾക്ക് ഭക്ഷണം നൽകുന്നവർക്കെതിരേ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്ന് തലശ്ശേരി നഗരസഭാധ്യക്ഷ കെ.എം ജനാറാണി ടീച്ചർ. തെരുവുനായ ശല്യത്തിന് പരിഹാരം കാണണമെന്ന് ഫൈസൽ പുനത്തിലും, ടി.പി.ഷാനവാസും യോഗത്തിൽ ആവശ്യപ്പെട്ടു.

## Article Content

തലശേരി : പൊതുസ്ഥലത്ത് തെരുവുനായകൾക്ക് ഭക്ഷണം നൽകുന്നവർക്കെതിരേ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്ന് തലശ്ശേരി നഗരസഭാധ്യക്ഷ കെ.എം ജനാറാണി ടീച്ചർ. തെരുവുനായ ശല്യത്തിന് പരിഹാരം കാണണമെന്ന് ഫൈസൽ പുനത്തിലും, ടി.പി.ഷാനവാസും യോഗത്തിൽ ആവശ്യപ്പെട്ടു.

കസ്റ്റംസ് ഓഫീസ് പരിസരത്തെ അപകടാവസ്ഥയിലായആൽമരം മുറിച്ചുമാറ്റണമെന്നും, കുടൽപ്പാലത്തിനു സമീപം പ്രവർ ത്തനരഹിതമായ ഉയരവിളക്ക് നീക്കണമെന്നും ഫൈസൽ പറഞ്ഞു. കൊടുവള്ളിപ്പാലം കവലയിൽ ദേശീയപാതയിൽ ട്രാഫിക് അയലൻഡും ഉയരവിളക്കും വേണമെന്നും ആവശ്യപ്പെട്ടു.

ട്രാഫിക് അയലൻഡ് സംബന്ധിച്ച ആവശ്യം ബന്ധപ്പെട്ടവരു ടെ ശ്രദ്ധയിൽപ്പെടുത്താമെന്നുംമഴമാറിയാൽ നഗരത്തിലെ റോഡുകളുടെ പ്രവൃത്തി തുടങ്ങുമെന്നും നഗരസഭാധ്യക്ഷ പറഞ്ഞു.

തലശ്ശേരിയിൽ സബ് സ്റ്റേഷൻ വേണമെന്ന് ആവശ്യപ്പെട്ട പ്പോൾ നിർമാണത്തിന് സ്ഥലം കണ്ടെത്തണമെന്ന് നഗരസഭാധ്യക്ഷ പറഞ്ഞു.

ടിസി മൂക്കിൽ റോഡരികിൽ അനധികൃതമായി ഓട്ടോ നിർത്തി യിടുന്നതായി എൻ.അജേഷ് പറഞ്ഞു. കണ്ടിക്കലിൽ കക്കൂസ് മാലിന്യം തള്ളുന്നതിനെതിരെ നടപടി സ്വീകരിക്കുക, മാരിയമ്മ വാർഡിൽ വെള്ളക്കെട്ടിന് പരിഹാരം കാണുക, ലോഗൻസ് റോഡ് നവീകരണം പൂർത്തിയാക്കുക,പഴയ ബസ് സ്റ്റാൻഡ് പരിസരത്തിൻ്റെ സൗന്ദര്യവത്കരണം പൂർത്തിയാ ക്കുക, ജനറൽ ആസ്പത്രിയിലെ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കുക എന്നീ ആവശ്യങ്ങൾ യോഗത്തിൽ ഉന്നയിച്ചു.

കെ.ലിജേഷ്, അബ്ദുൾഖിലാ ബ്, എൻ.മോഹനൻ, ഐ.അനിത, ജ്യോതിഷ്, സി.പ്രശാന്ത്, കെ.അജേഷ് എന്നിവർ സംസാരിച്ചു. പുന്നോൽ പെട്ടിപ്പാലത്തെ

ലെഗസി മാലിന്യനീക്കത്തിന് കൂടുതൽ സമയം വേണമെന്ന ആവശ്യത്തെത്തുടർന്ന് കാലാവധി നീട്ടിനൽകി. 2024 ഒക്ടോബർ 10-നാണ് ഒൻപത് മാസ കാലാവധി നിശ്ചയിച്ച് പ്രവൃത്തി തുടങ്ങിയത്.

പിന്നിട് ജൂലായ് 31 വരെ സമയം ദീർഘിപ്പിച്ച് നൽകി. നിലവിൽ 59 ശതമാനം പ്രവൃത്തി മാത്രമാണ് പൂർത്തിയായത്. മഴ തുടരാൻ സാധ്യതയുള്ളതിനാൽ ഡിസംബർ 31 വരെ കാലാവധി നീട്ടിനൽകണമെന്ന ആവശ്യം നഗരസഭ അംഗീകരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/312406/municipality-warns-of-action-if-stray-dogs-are-fed-in-public-places-in-thalassery)