---
title: "38 വർഷം രാജ്യ സേവനത്തിന് ശേഷം  വിരമിച്ച് നാട്ടിൽ എത്തിയ സി ആർ പി എഫ് ഡപ്യൂട്ടി കമാണ്ടൻ്റ് ധർമ്മടത്തെ എ.എം പ്രദീപ് കുമാറിന്   തലശേരി റയിൽവേ സ്റ്റേഷനിൽ  ഉജ്വല വരവേൽപ്"
english_title: "CRPF Deputy Commandant Dharmadamthe A.M. Pradeep Kumar, who retired after 38 years of service to the country, received a warm welcome at Thalassery Railway Station."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/312468/crpf-deputy-commandant-dharmadamthe-am-pradeep-kumar-who-retired-after-38-years-of-service-to-the-country-received-a-warm-welcome-at-thalassery-railway-station"
published_at: "2025-09-02T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b6815c2c634_Untitled-3_copy.jpg"
keywords: []
---

# 38 വർഷം രാജ്യ സേവനത്തിന് ശേഷം  വിരമിച്ച് നാട്ടിൽ എത്തിയ സി ആർ പി എഫ് ഡപ്യൂട്ടി കമാണ്ടൻ്റ് ധർമ്മടത്തെ എ.എം പ്രദീപ് കുമാറിന്   തലശേരി റയിൽവേ സ്റ്റേഷനിൽ  ഉജ്വല വരവേൽപ്

> **Lead Summary:** തലശേരി: 38 വർഷം രാജ്യ സേവനം നടത്തി വിരമിച്ച് നാട്ടിൽ എത്തിയ സി ആർ പി എഫ് ഡെപ്യൂട്ടി കമാണ്ടൻ്റ് എ.എം പ്രദീപ് കുമാറിന് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ഉജ്വല വരവേൽപ്. സി ആർ പി എഫ് ജവാൻ മാരുടെ കൂട്ടായ്മയായ കണ്ണൂർ സി ആർ പി എഫ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്.

## Article Content

തലശേരി: 38 വർഷം രാജ്യ സേവനം നടത്തി വിരമിച്ച് നാട്ടിൽ എത്തിയ സി ആർ പി എഫ് ഡെപ്യൂട്ടി കമാണ്ടൻ്റ് എ.എം പ്രദീപ് കുമാറിന് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ഉജ്വല വരവേൽപ്. സി ആർ പി എഫ് ജവാൻ മാരുടെ കൂട്ടായ്മയായ കണ്ണൂർ സി ആർ പി എഫ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്.

രാവിലെ കോയമ്പത്തൂർ ഇന്റർ സിറ്റി എക്സ്പ്രസിൽ തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ എത്തിയ പ്രദീപ് കുമാറിനെ കൂട്ടായ്മ അംഗങ്ങൾ സ്വീകരിച്ചു. കൂട്ടായ്മയിലെ അംഗങ്ങളും, കുടുംബാംഗങ്ങളും, കണ്ണൂർ സി ആർ പി എഫ് പെൻഷൻ ഫോറം അംഗങ്ങളും, സെൻട്രൽ പാര മിലിട്ടറി എക്സ് സർവീസ് മെൻ അസോസിയേഷൻഅംഗങ്ങളും, നാട്ടുകാരും പങ്കെടുത്തു.

ധർമ്മടത്തെ പരേതരായ അരിക്കോത്തൻഗോവിന്ദന്റെയും, രോഹിണി യുടെയും മകനാണ്. ധർമ്മടം സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ചെന്നൈ യൂണിവേഴ്സിറ്റിയിൽ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം 1987 ഇൽ സിആർപിഎഫിൽ മിനിസ്റ്റീരിയൽ വിഭാഗത്തിൽ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ആയി ജോയിൻ ചെയ്തു. 38 വർഷത്തെ രാജ്യ സേവനത്തിനിടയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനം അനുഷ്ഠിച്ചു. ഡപ്യൂട്ടി കമാണ്ടൻ്റ് ആയി പ്രൊമോഷൻ ലഭിച്ച പ്രദീപ്‌ കുമാർ ഛത്തീസ്‌ഗഡി ലെ റായ്പൂർ ഗ്രൂപ്പ് സെന്ററിൽ നിന്നും ആണ് വിരമിച്ചത്. നിലവിൽ കൂട്ടായ്മയുടെ പ്രസിഡന്റ് ആണ്.

ഇത്തരത്തിൽ ഒരു സ്വീകരണം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കവിത പ്രദീപ് ആണ് ഭാര്യ. പായൽ പ്രദീപ്‌, കാവ്യ പ്രദീപ് എന്നിവർ മക്കളാണ്.

അഡ്മിൻ സുരേശൻ എം, പ്രേമരാജൻ എ, തണൽ ഫൗണ്ടേഷൻ ചെയർമാൻ ബാബു പാറാൽ,

സി ആർ പി എഫ് പെൻഷൻ ഫോറം സെക്രട്ടറി എം.കെ ഗോപിനാഥ്, കെ.കെ പ്രദീപൻ എന്നിവർ സംസാരിച്ചു.

അഡ്മിൻ മാരായ കെ. ശ്രീകാന്ത്, കവിത എസ്.ജയൻ, എം.നിഷാന്ത് , ആർ.ഗണേശൻ , സുധീർ എരമം, പ്രകാശൻ മൊട്ടേമ്മൽ, വി.സി രാജേഷ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/312468/crpf-deputy-commandant-dharmadamthe-am-pradeep-kumar-who-retired-after-38-years-of-service-to-the-country-received-a-warm-welcome-at-thalassery-railway-station)