---
title: "തലശേരിയിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ അച്ഛനും, മകനും ഒഴുക്കിൽപ്പെട്ടു ; രണ്ടു പേരെയും നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് രക്ഷിച്ചു"
english_title: "Father and son drowned in the sea in Thalassery; both rescued by locals and fire force"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/313251/father-and-son-drowned-in-the-sea-in-thalassery-both-rescued-by-locals-and-fire-force"
published_at: "2025-09-06T19:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bc41256bd59_68bc2bc9e25e4_hgjghj.jpg"
keywords: []
---

# തലശേരിയിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ അച്ഛനും, മകനും ഒഴുക്കിൽപ്പെട്ടു ; രണ്ടു പേരെയും നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് രക്ഷിച്ചു

> **Lead Summary:** ഒഴുക്കിൽപ്പെട്ട അച്ഛനെയും മകനെയും രക്ഷപെടുത്തി. കൊൽക്കത്ത സ്വദേശികളായ മലൈ ഭദ്ര, മകൻ രാജേശ്രീ ഭദ്ര എന്നിവരാണ്‌ അപകടത്തിൽപ്പെട്ടത്‌. തലശേരിക്കടുത്തുള്ള കൊടുവള്ളി മണക്കാ ദ്വീപിന് സമീപമാണ് ഇവർ ഒഴുക്കിൽപ്പെട്ടത്.

## Article Content

ഒഴുക്കിൽപ്പെട്ട അച്ഛനെയും മകനെയും രക്ഷപെടുത്തി. കൊൽക്കത്ത സ്വദേശികളായ മലൈ ഭദ്ര, മകൻ രാജേശ്രീ ഭദ്ര എന്നിവരാണ്‌ അപകടത്തിൽപ്പെട്ടത്‌. തലശേരിക്കടുത്തുള്ള കൊടുവള്ളി മണക്കാ ദ്വീപിന് സമീപമാണ് ഇവർ ഒഴുക്കിൽപ്പെട്ടത്.

ശനി പകൽ 3മണിയോടെയായിരുന്നു അപകടം. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് അച്ഛനെയും മകനെയും രക്ഷപ്പെടുത്തിയത്. അവധി ആഘോഷിക്കാൻ തലശേരിയിലെത്തിയതാണ്‌ ഇരുവരും. ബംഗളൂരുവിൽ വിദ്യാർഥിയാണ്‌ രാജശ്രീ ഭദ്ര.

അതേസമയം കണ്ണൂർ മട്ടന്നൂരിൽ പെൺകുട്ടിയെ പുഴയിലെ ഒഴുക്കിൽപ്പെട്ട് കാണാതായി. മട്ടന്നൂർ വെളിയമ്പ്ര എളന്നൂരിലാണ് സംഭവം. കോഴിക്കോട് താമരശ്ശേരി സ്വദേശിനിയായ പതിനെട്ടുകാരിയാണ് പുഴയിൽ വീണത്. ബന്ധുക്കൾക്കൊപ്പം കുളിക്കാനായി പുഴയിൽ ഇറങ്ങിയതായിരുന്നു. പെൺകുട്ടിക്കായി ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് തെരച്ചിൽ ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/313251/father-and-son-drowned-in-the-sea-in-thalassery-both-rescued-by-locals-and-fire-force)