---
title: "മാഹി മഹാത്മാഗാന്ധി കോളേജ് ബി കോം ബാച്ചിൻ്റെ രണ്ടാമത്  പൂർവ്വ വിദ്യാർഥി സംഗമം നടന്നു."
english_title: "The second alumni meet of the B.Com batch of Mahatma Gandhi College, Mahe was held."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/313475/the-second-alumni-meet-of-the-bcom-batch-of-mahatma-gandhi-college-mahe-was-held"
published_at: "2025-09-08T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68be63a2da079_Untitled-2_copy.jpg"
keywords: []
---

# മാഹി മഹാത്മാഗാന്ധി കോളേജ് ബി കോം ബാച്ചിൻ്റെ രണ്ടാമത്  പൂർവ്വ വിദ്യാർഥി സംഗമം നടന്നു.

> **Lead Summary:** മാഹി: മാഹി മഹാത്മാ ഗാന്ധി കോളേജ് 1981-84 ബികോം ഒന്നാമത്തെ ബാച്ചിന്റെ രണ്ടാമത്തെ പൂർവ്വ വിദ്യാർഥി സംഗമം മാഹി തീർഥ ഇൻ്റർനാഷണലിൽ നടന്നു.

## Article Content

മാഹി: മാഹി മഹാത്മാ ഗാന്ധി കോളേജ് 1981-84 ബികോം ഒന്നാമത്തെ ബാച്ചിന്റെ രണ്ടാമത്തെ പൂർവ്വ വിദ്യാർഥി സംഗമം മാഹി തീർഥ ഇൻ്റർനാഷണലിൽ നടന്നു.

ഓർമ്മകൾ പങ്ക് വെക്കലും കെ.ടി.മുഹമ്മദിൻ്റെ നേതൃത്വത്തിൽ ഗാനാലാപനവും ഉണ്ടായി. മാഹി നഗരസഭാ മുൻ ഉപാധ്യക്ഷൻ പി.പി.വിനോദൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ മുൻ കമ്മീഷണർ വി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. അഹമ്മദ് കബീർ, കെ.മംഗള, കെ.ടി.മുഹമ്മദ്, കെ.സുനിൽകുമാർ, വി.കെ.രമ്യ കുമാരി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/313475/the-second-alumni-meet-of-the-bcom-batch-of-mahatma-gandhi-college-mahe-was-held)