---
title: "അഖില ഭാരത അയ്യപ്പ സേവാ സംഘത്തെ ആഗോള അയ്യപ്പ സംഗമത്തിൽ നിന്നും മാറ്റി നിർത്തിയത് പ്രതിഷേധാർഹമാണെന്ന് അഖില ഭാരത അയ്യപ്പസേവാ സംഘം  തലശേരി താലൂക്ക് കമ്മിറ്റി"
english_title: "The All India Ayyappa Seva Sangh Thalassery Taluk Committee has said that the exclusion of the All India Ayyappa Seva Sangh from the Global Ayyappa Sangam is objectionable."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/314396/the-all-india-ayyappa-seva-sangh-thalassery-taluk-committee-has-said-that-the-exclusion-of-the-all-india-ayyappa-seva-sangh-from-the-global-ayyappa-sangam-is-objectionable"
published_at: "2025-09-12T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c3e28f45d7f_Untitled-1_copy.jpg"
keywords: []
---

# അഖില ഭാരത അയ്യപ്പ സേവാ സംഘത്തെ ആഗോള അയ്യപ്പ സംഗമത്തിൽ നിന്നും മാറ്റി നിർത്തിയത് പ്രതിഷേധാർഹമാണെന്ന് അഖില ഭാരത അയ്യപ്പസേവാ സംഘം  തലശേരി താലൂക്ക് കമ്മിറ്റി

> **Lead Summary:** നാളിതു വരെ ശബരിമലയുമായി ബന്ധപ്പെട്ട എല്ലാവിധ വികസന- വികസനേതര പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിവന്നഅഖില ഭാരത അയ്യപ്പ സേവാ സംഘത്തെ ആഗോള അയ്യപ്പ സംഗമത്തിൽ നിന്നും മാറ്റി നിർത്തിയത് പ്രതിഷേധാർഹമാണെന്നും ഇതിനെതിരെ വിശ്വാസികൾ ശബ്ദമുയർത്തണമെന്നും അഖില ഭാരത അയ്യപ്പ സേവാ സംഘം തലശ്ശേരി താലൂക്ക് കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

നാളിതു വരെ ശബരിമലയുമായി ബന്ധപ്പെട്ട എല്ലാവിധ വികസന- വികസനേതര പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിവന്നഅഖില ഭാരത അയ്യപ്പ സേവാ സംഘത്തെ ആഗോള അയ്യപ്പ സംഗമത്തിൽ നിന്നും മാറ്റി നിർത്തിയത് പ്രതിഷേധാർഹമാണെന്നും ഇതിനെതിരെ വിശ്വാസികൾ ശബ്ദമുയർത്തണമെന്നും അഖില ഭാരത അയ്യപ്പ സേവാ സംഘം തലശ്ശേരി താലൂക്ക് കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

യഥാർത്ഥ ഭക്തരെ മാറ്റി നിർത്തി നിക്ഷിപ്ത താൽപര്യ സംരഷണത്തിനായി നടത്തുന്ന സംഗമം കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് അയ്യപ്പ സേവാ സംഘം ദേശീയ ജനറൽ സെക്രട്ടരി കൊയ്യം ജനാർദ്ദനൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. തീർത്ഥാടന കാലത്ത്

ആദ്യമായി കുടിവെള്ളം വിതരണം ചെയ്തതും., അന്നദാനം നടത്തിയതും,, ശുചീകരണം നടത്തി വന്നതും, ചികിത്സാ സൗകര്യമൊരുക്കിയതും, മരണാനന്തര ക്രിയകൾക്ക് നേതൃത്വം നൽകിയതും അയ്യപ്പസേവാസംഘമാണ്.

ഇത്തരമൊരു സംഘടനയെആഗോള അയ്യപ്പ സംഗമത്തിൽ നിന്നും അകറ്റി നിർത്തിയതിന്റെകാരണം ദുരൂഹമാണ്.

പമ്പയിലും, ശബരിമലയിലുമുള്ള സേവാ സംഘത്തിന്റെ കെട്ടിടങ്ങളിലാണ് അയ്യപ്പന്മാർ തങ്ങാറ് പതിവ്. നാലായിരത്തിലേറെ സന്നദ്ധ പ്രവർത്തകർ നിരന്തരം പ്രവർത്തിച്ചുവരുന്ന പ്രസ്ഥാനമാണിത്.

28 ഓളം കേമ്പുകളിൽ തീർത്ഥാടകർക്ക് ഭക്ഷണവും സേവനങ്ങളും നടത്തിവരുന്നു മുണ്ട്. ദേവസ്വം ബോർഡ് നിലവിൽ വരും മുമ്പുള്ള സംഘടനയാണിത്. സേവനത്തിൽ മാത്രം ഊന്നി നിന്നുള്ള പ്രവർത്തനം നടത്തിവരുന്ന സേവാ സംഘത്തെ മാറ്റി നിർത്തിയുള്ള സംഗമത്തെ അംഗികരിക്കാനാവില്ലെന്ന് നേതാക്കൾ പറഞ്ഞു. സംസ്ഥാന ട്രഷറർ സി.വി.അരവിന്ദാക്ഷൻ, സംസ്ഥാന ജോ.സെക്രട്ടരി ശശിധരൻ മയ്യിൽ, താലൂക്ക് പ്രസിഡണ്ട് സന്തോഷ് മാഹി സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/314396/the-all-india-ayyappa-seva-sangh-thalassery-taluk-committee-has-said-that-the-exclusion-of-the-all-india-ayyappa-seva-sangh-from-the-global-ayyappa-sangam-is-objectionable)