---
title: "ജേസിഐ തലശേരി റോയൽസും, ജെ - കോം തലശേരി 1.0 ഉം ചേർന്ന് ഓണാഘോഷം നടത്തി ; ശ്രേഷ്ഠാചാര്യ പുരസ്ക്കാരം പി.ബിജോയ് മാസ്റ്റർക്ക് സമ്മാനിച്ചു"
english_title: "JCI Thalassery Royals and J-Com Thalassery 1.0 jointly celebrated Onam; Shreshthacharya Award presented to P. Bejoy Master"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/314657/jci-thalassery-royals-and-j-com-thalassery-10-jointly-celebrated-onam-shreshthacharya-award-presented-to-p-bejoy-master"
published_at: "2025-09-13T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c575af1b0ca_Untitled-2_copy.jpg"
keywords: []
---

# ജേസിഐ തലശേരി റോയൽസും, ജെ - കോം തലശേരി 1.0 ഉം ചേർന്ന് ഓണാഘോഷം നടത്തി ; ശ്രേഷ്ഠാചാര്യ പുരസ്ക്കാരം പി.ബിജോയ് മാസ്റ്റർക്ക് സമ്മാനിച്ചു

> **Lead Summary:** തലശേരി:ജെ.ലിങ്ക്സ് ഓഫീസ് ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.തലശേരി നഗരസഭാ കൗൺസിലർ കെ. ലിജേഷ് ജെ - ലിങ്ക് കോൺഫ്രൻസ് ഓഫീസ് ഉദ്ഘാടനം ചെയ്തു.

## Article Content

തലശേരി:ജെ.ലിങ്ക്സ് ഓഫീസ് ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.തലശേരി നഗരസഭാ കൗൺസിലർ കെ. ലിജേഷ് ജെ - ലിങ്ക് കോൺഫ്രൻസ് ഓഫീസ് ഉദ്ഘാടനം ചെയ്തു.

തുടർന്ന് നടന്ന ഓണാഘോഷം ജേസി ഐ സോൺ പ്രസിഡണ്ട് ജെസിൽ ജയൻ ഉദ്ഘാടനം ചെയ്തു. സോൺ ഡയറക്ടർ അരുൺ പ്രഭു, സോൺ ചെയർമാൻ ജിസൺ തോമസ് എന്നിവർ മുഖ്യാതിഥികളായി.

സല്യൂട്ട് ദ സൈലൻ്റ് സ്റ്റാർ പരിപാടിയുടെ ഭാഗമായി ഏർപ്പെടുത്തിയ ശ്രേഷ്ഠാചാര്യ പുരസ്കാരം ശ്രീ നാരായണ വിലാസം യു പി സ്കൂൾ പ്രധാനധ്യാപകൻ പി.ബിജോയിയെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു

ജേസി ഐ തലശേരി റോയൽസ് പ്രസിഡണ്ട് മുഹമ്മദ് ഷഹസാദ് അധ്യക്ഷനായി. കെ.എം സുമേഷ്, സെക്രട്ടറി പി.പി ബിജോയ്, രാജീവ് ബാലകൃഷ്ണൻ, ആഷിക്ക് ഹമീദ്, റെനിൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/314657/jci-thalassery-royals-and-j-com-thalassery-10-jointly-celebrated-onam-shreshthacharya-award-presented-to-p-bejoy-master)