---
title: "കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ സി.ഐ.ടി.യു തലശേരി ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ  കുട്ടികളുടെ പഠന ക്ലാസും, കുടുംബ സംഗമവും സംഘടിപ്പിച്ചു."
english_title: "KSEB Workers Association organized a study class for children and a family gathering under the leadership of CITU Thalassery Division Committee."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/314920/kseb-workers-association-organized-a-study-class-for-children-and-a-family-gathering-under-the-leadership-of-citu-thalassery-division-committee"
published_at: "2025-09-15T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c7d9983a334_vrfrr.jpg"
keywords: []
---

# കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ സി.ഐ.ടി.യു തലശേരി ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ  കുട്ടികളുടെ പഠന ക്ലാസും, കുടുംബ സംഗമവും സംഘടിപ്പിച്ചു.

> **Lead Summary:** തലശേരി:കുട്ടികളുടെ പഠന ക്ലാസ് സിഐടിയു കണ്ണൂർ ജില്ലാ സെക്രട്ടറി ടി.പി.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. കൗമാരം കരുതലോടെ എന്ന വിഷയത്തിൽ കണ്ണൂർ വിമുക്തിമിഷൻ ഓഫീസർ സമീർ ധർമ്മടം ക്ലാസെടുത്തു.

## Article Content

തലശേരി:കുട്ടികളുടെ പഠന ക്ലാസ് സിഐടിയു കണ്ണൂർ ജില്ലാ സെക്രട്ടറി ടി.പി.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. കൗമാരം കരുതലോടെ എന്ന വിഷയത്തിൽ കണ്ണൂർ വിമുക്തിമിഷൻ ഓഫീസർ സമീർ ധർമ്മടം ക്ലാസെടുത്തു.

ഒറിഗാമി വിഷയത്തിൽ ലൈബ്രറി കൗൺസിൽ അംഗം കെ.സുരേന്ദ്രനും, സാഹിത്യ പഠനകളരിയിൽ രാമചന്ദ്രൻ മാസ്റ്ററും, ശാസ്ത്ര കളരിയിൽ ദേശീയ അധ്യാപക അവാർഡ് ജേതാവ് പി.ശ്രീനിവാസനും ക്ലാസെടുത്തു. തുടർന്ന് നടന്ന കുടുംബ സംഗമം സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് സി. ശ്രീധർ ഉദ്ഘാടനം ചെയ്തു. പി. വിനീഷ് അധ്യക്ഷനായി.പി.സതീശൻ, പി.കെ ഗ്രിനീഷ്, അനിൽ കുമാർ എന്നിവർ സംസാരിച്ചു. റംഷി പട്ടുവം അവതരിപ്പിച്ച നാടൻ പാട്ടും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/314920/kseb-workers-association-organized-a-study-class-for-children-and-a-family-gathering-under-the-leadership-of-citu-thalassery-division-committee)