---
title: "തലശേരി  മഹിളാമന്ദിരത്തിലെ അന്തേവാസികൾക്ക് ടെലിവിഷൻ നൽകി പൊലീസ് പെൻഷനേഴ്സ് വെൽഫേർ അസോസിയേഷൻ"
english_title: "Police Pensioners Welfare Association provides televisions to inmates of Thalassery Mahila Mandir"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/315369/police-pensioners-welfare-association-provides-televisions-to-inmates-of-thalassery-mahila-mandir"
published_at: "2025-09-17T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ca8106c677d_Untitled-2.png"
keywords: []
---

# തലശേരി  മഹിളാമന്ദിരത്തിലെ അന്തേവാസികൾക്ക് ടെലിവിഷൻ നൽകി പൊലീസ് പെൻഷനേഴ്സ് വെൽഫേർ അസോസിയേഷൻ

> **Lead Summary:** തലശേരി: കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫേർ അസോസിയേഷൻ തലശ്ശേരി യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ ടെലിവിഷൻ നല്കി.

## Article Content

തലശേരി: കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫേർ അസോസിയേഷൻ തലശ്ശേരി യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ ടെലിവിഷൻ നല്കി.

എരഞ്ഞോളിയിലെ സർക്കാർ മഹിളാമന്ദിരത്തിലെ അന്തേവാസികൾക്കാണ് ടെലിവിഷൻ നല്കിയത്. മന്ദിരത്തിൽ ഇവർക്ക് സദ്യയുംഒരുക്കുകയും ചെയ്തു.

യൂനിറ്റ് സെക്രട്ടറി ടി.സി.സുരേഷ് ബാബു തലശ്ശേരി നഗരസഭ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനും, മഹിളാമന്ദിരം മാനേജ്മെൻ്റ് കമ്മിറ്റി ചെയർമാനുമായ ടി.സി.അബ്ദുൾ ഖിലാബിന് ടെലിവിഷൻ കൈമാറി. മഹിളാമന്ദിരം സൂപ്രണ്ട് ഷീജ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/315369/police-pensioners-welfare-association-provides-televisions-to-inmates-of-thalassery-mahila-mandir)