---
title: "ചിറക്കരയിലെ പോസ്റ്റ് ഓഫീസും അടച്ചു പൂട്ടുന്നു ; മിണ്ടാട്ടമില്ലാതെ രാഷ്ട്രീയ - യുവജന സംഘടനകൾ"
english_title: "The post office in Chirakkara is also being closed; political and youth organizations are silent."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/315834/the-post-office-in-chirakkara-is-also-being-closed-political-and-youth-organizations-are-silent"
published_at: "2025-09-19T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cd633a185f3_Untitled-1_copy.jpg"
keywords: []
---

# ചിറക്കരയിലെ പോസ്റ്റ് ഓഫീസും അടച്ചു പൂട്ടുന്നു ; മിണ്ടാട്ടമില്ലാതെ രാഷ്ട്രീയ - യുവജന സംഘടനകൾ

> **Lead Summary:** തലശ്ശേരി : 68 വർഷമായി പ്രവർത്തിക്കുന്ന ചിറക്കര പോസ്റ്റ് ഓഫീസും അടച്ചു പൂട്ടുന്നു. വിജിലൻസ് കോടതി, വനിതാ ശിശു വികസന വകുപ്പ്, എം എൽ എ ഓഫീസ്, റയിൽവേ സ്റ്റേഷൻ, മലബാർ ദേവസ്വം ബോർഡ് ഓഫീസ്, കൃഷി ഓഫീസ്, സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ്, ആറോളം ബാങ്കുകൾ, സ്കൂളുകൾ, മൂന്നോളം സ്കൂളുകൾ എന്നിവ ചിറക്കര പോസ്റ്റ് ഓഫീസിൻ്റെ പരിധിയിലാണ്.

## Article Content

തലശ്ശേരി : 68 വർഷമായി പ്രവർത്തിക്കുന്ന ചിറക്കര പോസ്റ്റ് ഓഫീസും അടച്ചു പൂട്ടുന്നു. വിജിലൻസ് കോടതി, വനിതാ ശിശു വികസന വകുപ്പ്, എം എൽ എ ഓഫീസ്, റയിൽവേ സ്റ്റേഷൻ, മലബാർ ദേവസ്വം ബോർഡ് ഓഫീസ്, കൃഷി ഓഫീസ്, സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ്, ആറോളം ബാങ്കുകൾ, സ്കൂളുകൾ, മൂന്നോളം സ്കൂളുകൾ എന്നിവ ചിറക്കര പോസ്റ്റ് ഓഫീസിൻ്റെ പരിധിയിലാണ്.

നിലവിൽ ലാഭകരമല്ലെന്ന വാദമുയർത്തിയാണ് ചിറക്കര പോസ്റ്റോഫീസ് അടച്ചു പൂട്ടുന്നത്. എന്നാൽ ദിവസവും നിരവധിയാളുകളാണ് ചിറക്കര പോസ്റ്റ് ഓഫീസിനെ തേടിയെത്തുന്നതെന്നും, ലാഭകരമല്ലെന്ന വാദം തെറ്റാണെന്നും ജീവനക്കാർ പറയുന്നു. നിലവിൽ പോസ്റ്റ് മാസ്റ്ററും, പേക്കറുമടക്കം 2 പേരാണ് പോസ്റ്റ് ഓഫീസിലുള്ളത്.

ബാക്കിയുള്ളവരെ പടിപടിയായി തലശേരി ഹെഡ് പോസ്റ്റോഫീസിലേക്ക് മാറ്റിക്കഴിഞ്ഞു. നേരത്തെ പള്ളിത്താഴയിലും, മോറക്കുന്നിലും പ്രവർത്തിച്ച പോസ്‌റ്റോഫീസ് 2007 മുതലാണ് ചിറക്കരയിലെ കെട്ടിടത്തിലേക്ക് മാറിയത്. ടൗണിലെ തിരക്കിൽ നിന്നും വിട്ടുമാറി ശാന്തമായ പ്രദേശത്തുള്ള പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടാനുള്ള നീക്കത്തിൽ ഇടപാടുകാർക്ക് പ്രതിഷേധമുണ്ടെങ്കിലും, രാഷ്ട്രീയ - യുവജന സംഘടനകൾ വിഷയം അറിഞ്ഞിട്ടേയില്ല എന്ന നിലപാടിലാണ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/315834/the-post-office-in-chirakkara-is-also-being-closed-political-and-youth-organizations-are-silent)