---
title: "വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് നന്നാക്കാൻ പാലയാട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ 'സ്പീക്കിഫൈ' പദ്ധതിയുമായി ഗവ.ബ്രണ്ണൻ കോളേജ് എൻ.എസ്.എസ് യൂണിറ്റ്"
english_title: "Govt. Brennan College NSS Unit launches 'Speakify' project at Palayadu Government Higher Secondary School to improve English among students"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/316501/govt-brennan-college-nss-unit-launches-speakify-project-at-palayadu-government-higher-secondary-school-to-improve-english-among-students"
published_at: "2025-09-23T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d2345e277e1_Untitled-2_copy.jpg"
keywords: []
---

# വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് നന്നാക്കാൻ പാലയാട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ 'സ്പീക്കിഫൈ' പദ്ധതിയുമായി ഗവ.ബ്രണ്ണൻ കോളേജ് എൻ.എസ്.എസ് യൂണിറ്റ്

> **Lead Summary:** > പാലയാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഗവൺമെന്റ് ബ്രണ്ണൻ കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെ സ്പോക്കൺ ഇംഗ്ലീഷ് പരിശീലന പരിപാടി "സ്പീകിഫയ്" ഡയറ്റ് ലക്ചറർ കെ. രാകേഷ് ഉദ്ഘാടനം ചെയ്തു.

## Article Content

> പാലയാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഗവൺമെന്റ് ബ്രണ്ണൻ കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെ സ്പോക്കൺ ഇംഗ്ലീഷ് പരിശീലന പരിപാടി "സ്പീകിഫയ്" ഡയറ്റ് ലക്ചറർ കെ. രാകേഷ് ഉദ്ഘാടനം ചെയ്തു.

പി ടി എ പ്രസിഡണ്ട് എ.രതീശൻ അധ്യക്ഷത വഹിച്ചു. 8,9 ക്ലാസ്സുകളിലെ കുട്ടികൾക്ക് മൂന്ന് പ്രവർത്തി ദിവസങ്ങളിൽ വൈകുന്നേരം സ്കൂൾ കഴിഞ്ഞും, ശനിയാഴ്ചകളിൽ പ്രത്യേക പരിശീലനവും എൻ.എസ്.എസ് വളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ നൽകാൻ തീരുമാനിച്ചു.

സ്കൂൾ പ്രിൻസിപ്പാൾ പ്രസാദ് സി വി, ബ്രണ്ണൻ കോളേജ് കെമിസ്ട്രി വിഭാഗം അധ്യാപിക ഹൃദ്യ എ ഒ എന്നിവർ സംസാരിച്ചു. സഞ്ജയ് ബാലൻ സ്വാഗതവും, ഹെഡ്മിസ്ട്രസ് വി.പി ലയ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/316501/govt-brennan-college-nss-unit-launches-speakify-project-at-palayadu-government-higher-secondary-school-to-improve-english-among-students)