---
title: "മുഴപ്പിലങ്ങാട് മഴക്കാലത്ത് പോലും കുടിവെള്ളമില്ല ; പരാതി നൽകി കോൺഗ്രസ്"
english_title: "There is no drinking water even during the monsoon in Muzhappilangad; Congress files complaint"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/316936/there-is-no-drinking-water-even-during-the-monsoon-in-muzhappilangad-congress-files-complaint"
published_at: "2025-09-25T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d4cedabd216_Untitled-1_copy.jpg"
keywords: []
---

# മുഴപ്പിലങ്ങാട് മഴക്കാലത്ത് പോലും കുടിവെള്ളമില്ല ; പരാതി നൽകി കോൺഗ്രസ്

> **Lead Summary:** മഴക്കാലത്ത് പോലും രൂക്ഷമായ ശുദ്ധജല ക്ഷാമം പരിഹരിക്കാത്ത അധികൃതരുടെ അനാസ്ഥക്കെതിരെ മുഴപ്പിലങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി മൂന്ന് പെരിയയിലെ കേരള വാട്ടർ അതോറിറ്റി അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് ഓഫീസർക്ക് നിവേദനം നല്കി.കടലോരത്തെയും, പുഴയോരത്തെയും ഉൾപ്പെടെ പഞ്ചായത്തിലെ 17 വാർഡുകളിലും പൈപ്പ് വെള്ളത്തെ ആശ്രയിക്കുന്ന വീട്ടമ്മമാർ ഉൾപ്പെടെയുള്ളവർ പരാതി പറഞ്ഞു.

## Article Content

മഴക്കാലത്ത് പോലും രൂക്ഷമായ ശുദ്ധജല ക്ഷാമം പരിഹരിക്കാത്ത അധികൃതരുടെ അനാസ്ഥക്കെതിരെ മുഴപ്പിലങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി മൂന്ന് പെരിയയിലെ കേരള വാട്ടർ അതോറിറ്റി അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് ഓഫീസർക്ക് നിവേദനം നല്കി.കടലോരത്തെയും, പുഴയോരത്തെയും ഉൾപ്പെടെ പഞ്ചായത്തിലെ 17 വാർഡുകളിലും പൈപ്പ് വെള്ളത്തെ ആശ്രയിക്കുന്ന വീട്ടമ്മമാർ ഉൾപ്പെടെയുള്ളവർ പരാതി പറഞ്ഞു.

പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് പരിഹരിക്കാത്തതും പ്രതിസന്ധിക്ക് കാരണമാണെന്ന് നിവേദസംഘം ചൂണ്ടിക്കാട്ടി. പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിച്ചില്ലെങ്കിൽ വീട്ടമ്മമാരെ മുഴുവൻ അണിനിരത്തി പ്രക്ഷോഭത്തിനിറങ്ങുമെന്നും മുന്നറിയിപ്പ് നല്കി.

കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സി.എം.അജിത്ത്കുമാർ, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻ അറത്തിൽ സുന്ദരൻ, സി.ദാസൻ, എ.ദിനേശൻ, എൻ.പി.ചന്ദ്രദാസ്,ബീന വട്ടക്കണ്ടി, കെ.വി.മഞ്ജുള, സുബേർ കെട്ടിനകം, ഇ.കെ.രേഖ, പ്രകാശൻ മമ്മാക്കുന്ന് തുടങ്ങിയവർ പങ്കെടുത്തു.

ഈ ഓഫീസിൻ്റെ പരിധിയിൽ രണ്ട് സോണുകളിലായി 10 പഞ്ചായത്തുകളുണ്ട്.

റിപ്പേറിങ് മെയിൻ്റനൻസിന് ഒരാൾ മാത്രമാണ് ഉള്ളത്. ഈ ഇനത്തിൽ യഥാസമയം സർക്കാറിൽ നിന്ന്

ഫണ്ട് ലഭിക്കാത്തതിനാൽ ആരും പ്രവൃത്തി ഏറ്റെടുക്കുന്നില്ല. ആരംഭകാലത്തെ ടാങ്കു വിപുലീകരിക്കാത്തതും ജനബാഹുല്യം

വർദ്ധിച്ചതും പ്രതിസന്ധിക്ക് കാരണമാണ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/316936/there-is-no-drinking-water-even-during-the-monsoon-in-muzhappilangad-congress-files-complaint)