---
title: "പ്രധാനമന്ത്രി സൂര്യഘർ പുരപ്പുറ സോളാർ പദ്ധതി ;  ബോധവത്കരണ പരിപാടി നാളെ മാഹിയിൽ"
english_title: "Prime Minister Suryaghar Purappura Solar Project; Awareness program in Mahe tomorrow"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/317065/prime-minister-suryaghar-purappura-solar-project-awareness-program-in-mahe-tomorrow"
published_at: "2025-09-25T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d54e4b9d638_Untitled-1_copy.jpg"
keywords: []
---

# പ്രധാനമന്ത്രി സൂര്യഘർ പുരപ്പുറ സോളാർ പദ്ധതി ;  ബോധവത്കരണ പരിപാടി നാളെ മാഹിയിൽ

> **Lead Summary:** പ്രധാനമന്ത്രി സൂര്യഘർ പദ്ധതിയുടെ ഭാഗമായി 78,000 രൂപ ധനസഹായം നൽകുന്ന പുരപ്പുറ സോളാർ പദ്ധതിയെക്കുറിച്ച് മാഹിയിൽ നാളെ ബോധവത്ക്കരണ പരിപാടി നടത്തും.

## Article Content

പ്രധാനമന്ത്രി സൂര്യഘർ പദ്ധതിയുടെ ഭാഗമായി 78,000 രൂപ ധനസഹായം നൽകുന്ന പുരപ്പുറ സോളാർ പദ്ധതിയെക്കുറിച്ച് മാഹിയിൽ നാളെ ബോധവത്ക്കരണ പരിപാടി നടത്തും.

മാഹി വൈദ്യുതി വകുപ്പ് നാളെ രാവിലെ 10 മണി മുതൽ 1 മണി വരെ സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടത്തുന്ന 'ബോധവത്കരണ പരിപാടിയിൽ പദ്ധതിയെ കുറിച്ചും ധന സഹായത്തെ കുറിച്ചും വൈദ്യുതി വകുപ്പ് അധികൃതരും രജിസ്റ്റേർഡ് സോളാർ വെണ്ടർസും വിശദീകരിക്കുന്നതാണെന്ന് മാഹി വൈദ്യുതി വകുപ്പ് ഓഫീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/317065/prime-minister-suryaghar-purappura-solar-project-awareness-program-in-mahe-tomorrow)