---
title: "ലവ് പ്ലാസ്റ്റിക് പദ്ധതി ഉദ്ഘാടനവും, ശിൽപ്പശാലയും നാളെ കണ്ണൂരിൽ ; അധ്യാപക പ്രതിനിധികൾക്ക് പങ്കെടുക്കാം"
english_title: "Love Plastic project inauguration and workshop tomorrow in Kannur; Teacher representatives can participate"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/317132/love-plastic-project-inauguration-and-workshop-tomorrow-in-kannur-teacher-representatives-can-participate"
published_at: "2025-09-26T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d623bdb88d0_Untitled-3_copy.jpg"
keywords: []
---

# ലവ് പ്ലാസ്റ്റിക് പദ്ധതി ഉദ്ഘാടനവും, ശിൽപ്പശാലയും നാളെ കണ്ണൂരിൽ ; അധ്യാപക പ്രതിനിധികൾക്ക് പങ്കെടുക്കാം

> **Lead Summary:** കണ്ണൂർ:കണ്ണൂർ മാതൃഭൂമി ഓർക്കല ഈസ്റ്റേൺ ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഈ വർഷത്തെ ജില്ലാതല ഉദ്ഘാടനവും അധ്യാപക ശില്പശാലയും ശനിയാഴ്ച നടക്കും.

## Article Content

കണ്ണൂർ:കണ്ണൂർ മാതൃഭൂമി ഓർക്കല ഈസ്റ്റേൺ ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഈ വർഷത്തെ ജില്ലാതല ഉദ്ഘാടനവും അധ്യാപക ശില്പശാലയും ശനിയാഴ്ച നടക്കും.

രാവിലെ 10.30-ന് കണ്ണൂർ താവക്കരയിലെ മലബാർ റസിഡൻസിയിൽ നടക്കുന്ന പരിപാടി നെല്ലിക്ക കംപ്ലീറ്റ് സൊലുഷൻസ് എംഡി ഫഹദ് മുഹമ്മദ് ഉദ്ഘാടനം ചെയ്യും. ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കാൻ താത്പര്യമുള്ള എല്ലാ വിദ്യാലയങ്ങളിലെയും അധ്യാപക പ്രതിനിധികൾക്ക് ശില്പശാലയിൽ പങ്കെടുക്കാം.ഫോൺ: 9497854807.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/317132/love-plastic-project-inauguration-and-workshop-tomorrow-in-kannur-teacher-representatives-can-participate)