---
title: "ഖരമാലിന്യ പരിപാലന പദ്ധതി ; തലശേരിയിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി  ശുചിത്വ സന്ദേശ ചിത്രരചനാ മത്സരം നടത്തി"
english_title: "Solid Waste Management Project; Sanitation Message Drawing Competition held for school students in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/321936/solid-waste-management-project-sanitation-message-drawing-competition-held-for-school-students-in-thalassery"
published_at: "2025-10-22T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f8a36600d23_Untitled-9_copy.jpg"
keywords: []
---

# ഖരമാലിന്യ പരിപാലന പദ്ധതി ; തലശേരിയിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി  ശുചിത്വ സന്ദേശ ചിത്രരചനാ മത്സരം നടത്തി

> **Lead Summary:** കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി തലശ്ശേരി നഗരസഭ സ്കൂൾ വിദ്യാർത്ഥികൾക്കായി ശുചിത്വ സന്ദേശ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. നഗരസഭാധ്യക്ഷ കെ.എം.ജമുനാറാണി ടീച്ചർ ഉദ്ഘാടനം ചെയ്തു.

## Article Content

കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി തലശ്ശേരി നഗരസഭ സ്കൂൾ വിദ്യാർത്ഥികൾക്കായി ശുചിത്വ സന്ദേശ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. നഗരസഭാധ്യക്ഷ കെ.എം.ജമുനാറാണി ടീച്ചർ ഉദ്ഘാടനം ചെയ്തു.

മാലിന്യ പരിപാലന പ്രവൃത്തികളിൽ വിദ്യാർത്ഥികളുടെ മനോഭാവമാറ്റം അനിവാര്യമാണെന്നും അതിനായി വിദ്യാർത്ഥി സമൂഹം മുൻപോട്ടു വരണമെന്നും ചെയർപേഴ്സൻ പറഞ്ഞു.

കോടിയേരി ബാലകൃഷ്ണൻ സ്മാരക നഗരസഭാ ടൗൺഹാളിൽ നടന്ന ചടങ്ങിൽ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ടി.കെ സാഹിറ അധ്യക്ഷത വഹിച്ചു.പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ സി. സോമൻ സ്വാഗതം പറഞ്ഞു.

കെ എസ് ഡബ്ലു എം പി ജില്ലാ സോഷ്യൽ ആൻഡ് കമ്മ്യുണിക്കേഷൻ എക്സ്പെർട്ട് പി.അപർണ്ണ സംസാരിച്ചു.

നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ മാരായ പി.പി അജയകുമാർ, കെ.പി പ്രദീപൻ, എൻ.വി സൂരജ്, കെ എസ് ഡബ്ലു എം പി എൻജിനീയർ അജ്മൽ ശുചിത്വ മിഷൻ ആർപി അശ്വതി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

നഗരസഭാ പരിധിയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/321936/solid-waste-management-project-sanitation-message-drawing-competition-held-for-school-students-in-thalassery)