---
title: "തലശേരിയിൽ പഴയ ബുക്ക് ഡിപ്പോയില്‍ ഡിജിറ്റല്‍ ലൈബ്രറിയും, സാംസ്കാരികനിലയവും തുടങ്ങുന്നതിന് അനുമതി"
english_title: "Permission granted to start digital library and cultural center in old book depot in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/322173/permission-granted-to-start-digital-library-and-cultural-center-in-old-book-depot-in-thalassery"
published_at: "2025-10-23T19:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fa3132ddd31_Untitled-1_copy.jpg"
keywords: []
---

# തലശേരിയിൽ പഴയ ബുക്ക് ഡിപ്പോയില്‍ ഡിജിറ്റല്‍ ലൈബ്രറിയും, സാംസ്കാരികനിലയവും തുടങ്ങുന്നതിന് അനുമതി

> **Lead Summary:** തലശേരി: തലശ്ശേരി ടൗണില്‍ ഗവ. എല്‍. പി. സ്കൂളിന് സമീപം വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന പഴയ ജില്ലാ ബുക്ക് ഡിപ്പോയുടെ സ്ഥലം ഡിജിറ്റല്‍ ലൈബ്രറിയും സാംസ്കാരിക നിലയവും തുടങ്ങാന്‍ ഉപയോഗപ്പെടുത്തുന്നതിന് തലശ്ശേരി നഗരസഭയ്ക്ക് അനുമതി നല്‍കും.പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവൻകുട്ടിയുമായി നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീര്‍ അദ്ദേഹത്തിന്റെ ചേംബറില്‍ വച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.തലശ്ശേരി ടൗണില്‍ കായ്യത്ത് റോഡില്‍ സ്ഥിതി ചെയ്യുന്ന ബുക്ക് ഡിപ്പോ കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിലേറെയായി പ്രവര്‍ത്തനരഹിതമാണ്.

## Article Content

തലശേരി: തലശ്ശേരി ടൗണില്‍ ഗവ. എല്‍. പി. സ്കൂളിന് സമീപം വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന പഴയ ജില്ലാ ബുക്ക് ഡിപ്പോയുടെ സ്ഥലം ഡിജിറ്റല്‍ ലൈബ്രറിയും സാംസ്കാരിക നിലയവും തുടങ്ങാന്‍ ഉപയോഗപ്പെടുത്തുന്നതിന് തലശ്ശേരി നഗരസഭയ്ക്ക് അനുമതി നല്‍കും.പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവൻകുട്ടിയുമായി നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീര്‍ അദ്ദേഹത്തിന്റെ ചേംബറില്‍ വച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.തലശ്ശേരി ടൗണില്‍ കായ്യത്ത് റോഡില്‍ സ്ഥിതി ചെയ്യുന്ന ബുക്ക് ഡിപ്പോ കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിലേറെയായി പ്രവര്‍ത്തനരഹിതമാണ്.

ഇവിടെ ജനകീയ പങ്കാളിത്തത്തോടെ വായനശാലയും സാംസ്കാരിക നിലയവും ആരംഭിക്കണമെന്ന സ്ഥലവാസികളുടെ ദീര്‍ഘനാളത്തെ ആവശ്യമാണ് മന്ത്രിയുടെ ഉറപ്പോടെ യാഥാര്‍ത്ഥ്യമാകുന്നത്.പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, വാര്‍ഡ് കൗണ്‍സിലര്‍ സി.ഒ.റ്റി ഷബീര്‍ എന്നിവർ ഓൺലൈനായും സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി റ്റി. മനോഹരന്‍ നായര്‍, അഡീ. പ്രൈവറ്റ് സിക്രട്ടറി അർജുൻ എസ് കുമാർ എന്നിവർ നേരിട്ടും യോഗത്തിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/322173/permission-granted-to-start-digital-library-and-cultural-center-in-old-book-depot-in-thalassery)