---
title: "തലശേരി സംഗമം ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റിൻ്റെ തൂണിൽ  കർണ്ണാടക ആർ.ടി.സി  ബസ്സിടിച്ചു ; 6 പേർക്ക് പരിക്ക്, ഹൈമാസ്റ്റ് ലൈറ്റിൻ്റെ തൂണും അപകടാവസ്ഥയിൽ"
english_title: "Karnataka RTC bus hits high mast light pole at Thalassery Sangamam junction; 6 injured, high mast light pole also in danger"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/322176/karnataka-rtc-bus-hits-high-mast-light-pole-at-thalassery-sangamam-junction-6-injured-high-mast-light-pole-also-in-danger"
published_at: "2025-10-23T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fa339a5e88c_Untitled-2_copy.jpg"
keywords: []
---

# തലശേരി സംഗമം ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റിൻ്റെ തൂണിൽ  കർണ്ണാടക ആർ.ടി.സി  ബസ്സിടിച്ചു ; 6 പേർക്ക് പരിക്ക്, ഹൈമാസ്റ്റ് ലൈറ്റിൻ്റെ തൂണും അപകടാവസ്ഥയിൽ

> **Lead Summary:** തലശേരി: തലശ്ശേരി സംഗമം ജംഗ്ഷനിലെ ഹൈ മാസ്റ്റ് ലൈറ്റിൻ്റെ ഇരുമ്പ് തൂണിൽ കർണ്ണാടക റോഡ് ട്രാൻസ്പോർട്ട് ബസ്സിടിച്ച് 6 യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവർക്ക് തൊട്ടടുത്തുള്ള ജനറൽ ആശുപത്രിയിലും, സമീപത്തെ മിഷൻ ആശുപത്രിയിലുമായി ചികിത്സ നൽകി.

## Article Content

തലശേരി: തലശ്ശേരി സംഗമം ജംഗ്ഷനിലെ ഹൈ മാസ്റ്റ് ലൈറ്റിൻ്റെ ഇരുമ്പ് തൂണിൽ കർണ്ണാടക റോഡ് ട്രാൻസ്പോർട്ട് ബസ്സിടിച്ച് 6 യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവർക്ക് തൊട്ടടുത്തുള്ള ജനറൽ ആശുപത്രിയിലും, സമീപത്തെ മിഷൻ ആശുപത്രിയിലുമായി ചികിത്സ നൽകി.

അപകടത്തിൽ ഹൈമാസ്റ്റ് ലൈറ്റിൻ്റെ തൂൺ അൽപ്പം ചരിഞ്ഞ് അപകടാവസ്ഥയിലുമായി. വ്യാഴാഴ്ച പുലർച്ചെ 3 മണിയോടെയാണ് അപകടം സംഭവിച്ചത്.

തൃശ്ശൂരിൽ നിന്നും തലശേരി വഴി വീരാജ പേട്ടയിലെ ഹാസനിലേക്ക് പോവുന്നതിനിടയിലാണ്  കെ.എ. 57- എഫ്. 5546 ബസ് നിയന്ത്രണം തെറ്റി ട്രാഫിക് സർക്കിളിലെ ഹൈമാസ്റ്റ് ലൈറ്റിൻ്റെ ഇരുമ്പ് തൂണിലിടിച്ചത്. അപകടത്തെ തുടർന്ന് ബസ്സിന്റെ സ്റ്റിയറിംഗ് ജാമായതിനാൽ ബസിന് തുടർയാത്ര സാധ്യമായില്ല.

യാത്രക്കാരെ പിന്നീട് എത്തിയ മറ്റൊരു ബസിൽ കയറ്റി വിട്ടു. രാത്രിയിൽ ഇവിടെ തെളിയുന്ന ഹൈമാസ്റ്റ് ലൈറ്റിൻ്റെ വെളിച്ചം അപകടകരമാം രീതിയിൽ പ്രതിഫലിച്ച് വാഹന ഡ്രൈവർമാരുടെ കാഴ്ച മങ്ങിപ്പിക്കുന്നതായി ആക്ഷേപമുണ്ട്. കഴിഞ്ഞ 3 മാസത്തിനകം നാലോളം വലിയ വാഹനങ്ങൾ രാത്രിയിൽ വശം തിരിയുമ്പോഴും ഇവിടെ അപകടത്തിനിടയാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/322176/karnataka-rtc-bus-hits-high-mast-light-pole-at-thalassery-sangamam-junction-6-injured-high-mast-light-pole-also-in-danger)