---
title: "എൽഡിഎഫ് മുന്നണിയിൽ സിപിഐക്ക് പുല്ലുവില ; പി എം ശ്രീയിലൂടെ സംഘ്പരിവാര്‍ വിഷം സ്‌കൂള്‍ സിലബസില്‍ നിറയുമെന്ന  രൂക്ഷവിമര്‍ശനവുമായി ടി സിദ്ധിഖ് എം എൽ എ"
english_title: "CPI is a loser in the LDF front; T Siddique MLA strongly criticizes that the school syllabus will be filled with the poison of Sangh Parivar through PM Shri"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/322302/cpi-is-a-loser-in-the-ldf-front-t-siddique-mla-strongly-criticizes-that-the-school-syllabus-will-be-filled-with-the-poison-of-sangh-parivar-through-pm-shri"
published_at: "2025-10-24T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fb389bc1f86_download_(3).jfif"
keywords: []
---

# എൽഡിഎഫ് മുന്നണിയിൽ സിപിഐക്ക് പുല്ലുവില ; പി എം ശ്രീയിലൂടെ സംഘ്പരിവാര്‍ വിഷം സ്‌കൂള്‍ സിലബസില്‍ നിറയുമെന്ന  രൂക്ഷവിമര്‍ശനവുമായി ടി സിദ്ധിഖ് എം എൽ എ

> **Lead Summary:** പി എം ശ്രീയില്‍ ഒപ്പിട്ട സര്‍ക്കാര്‍ നീക്കത്തില്‍ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് എംഎല്‍എ ടി സിദ്ധിഖ്. പിഎം ശ്രീയിലൂടെ സംഘ്പരിവാര്‍ വിഷം സ്‌കൂള്‍ സിലബസില്‍ നിറയുമെന്നും അതിന് വഴി മരുന്ന് ഇടുന്നത് സിപിഐഎം ആണെന്നും ടി സിദ്ധിഖ് വിമര്‍ശിച്ചു.

## Article Content

പി എം ശ്രീയില്‍ ഒപ്പിട്ട സര്‍ക്കാര്‍ നീക്കത്തില്‍ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് എംഎല്‍എ ടി സിദ്ധിഖ്. പിഎം ശ്രീയിലൂടെ സംഘ്പരിവാര്‍ വിഷം സ്‌കൂള്‍ സിലബസില്‍ നിറയുമെന്നും അതിന് വഴി മരുന്ന് ഇടുന്നത് സിപിഐഎം ആണെന്നും ടി സിദ്ധിഖ് വിമര്‍ശിച്ചു.

സിപിഐയുടെ എതിര്‍പ്പ് മറികടന്നുള്ള സര്‍ക്കാര്‍ നീക്കത്തെയും ടി സിദ്ധിഖ് പരിഹസിച്ചു. മുന്നണിയിലെ സിപിഐക്കും സ്വന്തം പാര്‍ട്ടിക്കാര്‍ക്കും പുല്ലുവിലയാണ് സിപിഐഎം നല്‍കുന്നതെന്നും ഇടതുമുന്നണിയിലെ എല്ലാ കാര്യങ്ങളും സിപിഐഎം എന്ന ഒറ്റപ്പാര്‍ട്ടിയാണ് തീരുമാനിക്കുന്നതെന്നും ടി സിദ്ധിഖ് പറഞ്ഞു.

'മുന്നണിയിലെ സിപിഐക്ക് പുല്ലുവില..! സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് പുല്ലു വില..! എല്ലാം ഒരാള്‍ തീരുമാനിക്കുന്ന ഇടതു മുന്നണി… സിപിഎം എന്ന പാര്‍ട്ടി…!

പി എം ശ്രീയിലൂടെ സംഘ്പരിവാര്‍ വിഷം സ്‌കൂള്‍ സിലബസില്‍ നിറയും. ഭാവി തലമുറ പഠിക്കാന്‍ പോകുന്നത് വിഷലിപ്തമായ പാഠ്യ പദ്ധതി. അതിന് വഴി മരുന്നിടുന്നത് സിപിഎം. ചരിത്രം ഇത് അടയാളപ്പെടുത്തും..?'

അതേസമയം കൂടിയാലോചനയില്ലാതെ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയില്‍ സിപിഐക്ക് കടുത്ത അതൃപ്തിയുണ്ട്. മുന്നണി മര്യാദയുടെ ലംഘനമാണ് വിദ്യാഭ്യാസ സെക്രട്ടറിയുടെ നടപടിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/322302/cpi-is-a-loser-in-the-ldf-front-t-siddique-mla-strongly-criticizes-that-the-school-syllabus-will-be-filled-with-the-poison-of-sangh-parivar-through-pm-shri)