---
title: "ജില്ലാ ശാസ്ത്രോത്സവം തലശേരിയിൽ തുടരുന്നു ; അവതരണത്തിൽ മേന്മ പുലർത്തി  ശാസ്ത്ര നാടകങ്ങൾ, വെളിച്ചത്തിനെന്താ വെളിച്ചം ഒന്നാമത്"
english_title: "District Science Festival continues in Thalassery; Science plays excel in presentation, light comes first"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/323283/district-science-festival-continues-in-thalassery-science-plays-excel-in-presentation-light-comes-first"
published_at: "2025-10-29T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690239e618bb3_Untitled-3_copy.jpg"
keywords: []
---

# ജില്ലാ ശാസ്ത്രോത്സവം തലശേരിയിൽ തുടരുന്നു ; അവതരണത്തിൽ മേന്മ പുലർത്തി  ശാസ്ത്ര നാടകങ്ങൾ, വെളിച്ചത്തിനെന്താ വെളിച്ചം ഒന്നാമത്

> **Lead Summary:** ജില്ലാ റവന്യൂ ശാസ്ത്രമേളയില്‍ അഞ്ചു ശാസ്ത്രനാടകങ്ങളാണ് ഗവ. ബ്രണ്ണന്‍ സ്‌കൂളില്‍ അരങ്ങേറിയത്. വെളിച്ചത്തിന് എന്താ വെളിച്ചം എന്ന ശാസ്ത്ര നാടകത്തിനാണ് ഒന്നാംസ്ഥാനം.മികച്ച സംവിധായകനായി രാജേഷ് കീഴത്തൂരിനെയും,

## Article Content

ജില്ലാ റവന്യൂ ശാസ്ത്രമേളയില്‍ അഞ്ചു ശാസ്ത്രനാടകങ്ങളാണ് ഗവ. ബ്രണ്ണന്‍ സ്‌കൂളില്‍ അരങ്ങേറിയത്. വെളിച്ചത്തിന് എന്താ വെളിച്ചം എന്ന ശാസ്ത്ര നാടകത്തിനാണ് ഒന്നാംസ്ഥാനം.മികച്ച സംവിധായകനായി രാജേഷ് കീഴത്തൂരിനെയും,

നടിയായി മമ്പറം എച്ച്.എസ്.എസ് സ്‌കൂളിലെ പി.കെ നിളയെയും തിരഞ്ഞെടുത്തു. സമകാലിക സംഭവ വികാസങ്ങളെ യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിൻ്റെ പശ്ചാത്തലത്തിൽ അവതരിപ്പിച്ചാണ് വെളിച്ചത്തിനെന്താ വെളിച്ചം നാടകം ആസ്വാദക മനം കവർന്നത്.

സമൂഹത്തിലെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തുറന്നുകാട്ടി ശാസ്ത്രത്തിന്റെ വഴിയേ പോകണമെന്ന സന്ദേശം നല്‍കിയാണ് വെളിച്ചത്തിന് എന്താ വെളിച്ചം നാടകം അവസാനിക്കുന്നത്. നമുക്ക് ഭൂമിയെ സംരക്ഷിച്ച് ശാസ്ത്രത്തെ തിരിച്ചറിയാം, ഭൂമിയില്‍ ഓക്‌സിജന്‍ ഇല്ലാത്ത അവസ്ഥ തുടങ്ങിയ പ്രമേയങ്ങളും നാടകരൂപത്തിലെത്തി. അവതരിപ്പിക്കപ്പെട്ട അഞ്ചു നാടകങ്ങളും ഒന്നിനൊന്ന് മേന്മ പുലർത്തുന്നതായി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/323283/district-science-festival-continues-in-thalassery-science-plays-excel-in-presentation-light-comes-first)