---
title: "തലശേരിയിൽ ജില്ലാ  ശാസ്ത്രമേള പുരോഗമിക്കുന്നു ; രണ്ടാംദിനം മുന്നേറി  പയ്യന്നൂർ "
english_title: "District Science Fair is progressing in Thalassery; Payyannur advances on the second day"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/323482/district-science-fair-is-progressing-in-thalassery-payyannur-advances-on-the-second-day"
published_at: "2025-10-30T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690384c095e32_Untitled-3_copy.jpg"
keywords: []
---

# തലശേരിയിൽ ജില്ലാ  ശാസ്ത്രമേള പുരോഗമിക്കുന്നു ; രണ്ടാംദിനം മുന്നേറി  പയ്യന്നൂർ 

> **Lead Summary:** തലശേരി: റവന്യൂ ജില്ലാ ശാസ്ത്രമേളയുടെ രണ്ടാംദിനത്തിൽ പോയൻ്റ് നിലയിൽ പയ്യന്നൂര്‍ ഉപജില്ലയുടെ കുതിപ്പ്. രണ്ടാം ദിനം അവസാനിക്കുമ്പോൾ 747 പോയിന്റുകള്‍ നേടി പയ്യന്നൂർ ഒന്നാമതെത്തിയപ്പോൾ 688 പോയിന്റുമായി തളിപ്പറമ്പ് നോർത്ത് രണ്ടാംസ്ഥാനത്തും, 665 പോയിന്റുമായി തളിപ്പറമ്പ് നോര്‍ത്ത് മൂന്നാംസ്ഥാനത്തുമുണ്ട്.

## Article Content

തലശേരി: റവന്യൂ ജില്ലാ ശാസ്ത്രമേളയുടെ രണ്ടാംദിനത്തിൽ പോയൻ്റ് നിലയിൽ പയ്യന്നൂര്‍ ഉപജില്ലയുടെ കുതിപ്പ്. രണ്ടാം ദിനം അവസാനിക്കുമ്പോൾ 747 പോയിന്റുകള്‍ നേടി പയ്യന്നൂർ ഒന്നാമതെത്തിയപ്പോൾ 688 പോയിന്റുമായി തളിപ്പറമ്പ് നോർത്ത് രണ്ടാംസ്ഥാനത്തും, 665 പോയിന്റുമായി തളിപ്പറമ്പ് നോര്‍ത്ത് മൂന്നാംസ്ഥാനത്തുമുണ്ട്.

സ്‌കൂള്‍ തലത്തില്‍ 276 പോയിൻ്റുമായി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ എച്ച്.എസ്.എസ് ഒന്നാം സ്ഥാനത്തുണ്ട്.

266 പോയിൻ്റുമായി മമ്പറം എച്ച്.എസ്.എസ് രണ്ടാം സ്ഥാനത്തും 232 പോയിൻ്റുമായി കൂടാളി എച്ച്.എസ്.എസ് മൂന്നാം സ്ഥാനവുമുണ്ട്.

ശാസ്ത്ര മേളയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ് ബിനോയ് കുര്യന്‍ നിര്‍വഹിച്ചു.

നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷബാന ഷാനവാസ് അധ്യക്ഷയായി. ഡി.ഇ.ഒ - ഡി. ഷൈനി, എ.കെ. വിനോദ് കുമാര്‍, ഇ.ആര്‍ ഉദയകുമാരി, എ. വിനോദ് കുമാര്‍, ഇ.സി വിനോദ്, ആര്‍.സരസ്വതി, റിയാസ് ചാത്തോത്ത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/323482/district-science-fair-is-progressing-in-thalassery-payyannur-advances-on-the-second-day)