---
title: "പുതുച്ചേരി വിമോചന ദിനാഘോഷം ;  മാഹിയിൽ മന്ത്രി സി.ജയകുമാർ പതാക ഉയർത്തി"
english_title: "Puducherry Liberation Day celebrations; Minister C. Jayakumar hoists the flag in Mahe"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/323783/puducherry-liberation-day-celebrations-minister-c-jayakumar-hoists-the-flag-in-mahe"
published_at: "2025-11-01T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6905d8cd8a1d1_Untitled-7_copy.jpg"
keywords: []
---

# പുതുച്ചേരി വിമോചന ദിനാഘോഷം ;  മാഹിയിൽ മന്ത്രി സി.ജയകുമാർ പതാക ഉയർത്തി

> **Lead Summary:** പുതുച്ചേരി വിമോചന ദിനം വിവിധ പരിപാടികളോടെ മാഹിയിൽ ആഘോഷിച്ചു. മാഹി കോളജ് മൈതാനിയിൽ രാവിലെ മണിക്ക് പുതുച്ചേരി കൃഷിവകുപ്പ് മന്ത്രി സി.ജയകുമാർ പതാക ഉയർത്തി തുടർന്ന് അദ്ദേഹം ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. .

## Article Content

പുതുച്ചേരി വിമോചന ദിനം വിവിധ പരിപാടികളോടെ മാഹിയിൽ ആഘോഷിച്ചു. മാഹി കോളജ് മൈതാനിയിൽ രാവിലെ മണിക്ക് പുതുച്ചേരി കൃഷിവകുപ്പ് മന്ത്രി സി.ജയകുമാർ പതാക ഉയർത്തി തുടർന്ന് അദ്ദേഹം ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. .

തുടർന്ന് നടന്ന പരേഡിൽപുതുച്ചേരി പോലീസ്, ആംഡ് പോലീസ്, ഇന്ത്യൻ റിസർവ് ബറ്റാലിയൻ, ഹോം ഗാർഡ്, എൻ.സി.സി വിവിധ സ്കൂൾ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.'

വിവിധ കലാപരിപാടികളും നടന്നു. റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻ കുമാർ, മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ്, മുൻ എം എൽ.എ ഡോ:വി.രാമചന്ദ്രൻ, പോലീസ് സുപ്രണ്ട് ഡോ: വിനയകുമാർ ഗാഡ്ഗെ ഐ.പി.എസ്, ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ രാഷ്ട്രിയ സാമൂഹ്യ മേഖലയിലെ പ്രമുഖർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/323783/puducherry-liberation-day-celebrations-minister-c-jayakumar-hoists-the-flag-in-mahe)