---
title: "തലശ്ശേരിയെ  കോർപ്പറേഷനായും, പുതിയ ജില്ലയും  ഉയർത്തണം   _തലശ്ശേരി വികസന വേദി"
english_title: "Thalassery should be elevated to a corporation and a new district _Thalassery Development Forum"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/324000/thalassery-should-be-elevated-to-a-corporation-and-a-new-district-_thalassery-development-forum"
published_at: "2025-11-02T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69077bbce7a9d_Untitled-1_copy.jpg"
keywords: []
---

# തലശ്ശേരിയെ  കോർപ്പറേഷനായും, പുതിയ ജില്ലയും  ഉയർത്തണം   _തലശ്ശേരി വികസന വേദി

> **Lead Summary:** തലശ്ശേരി: അനേകം ചരിത്ര പാരമ്പര്യങ്ങളുള്ള , കേരളത്തിലെ ആദ്യ മുനിസിപ്പൽ നഗരമായ തലശ്ശേരിയെ കോർപ്പറേഷനും, പുതിയഒരു ജില്ലയുമാക്കി ഉയർത്തണമെന്ന് തലശ്ശേരി വികസന വേദിപൊതു യോഗം ആവശ്യപ്പെട്ടു .കേരളപിറവി ദിനമായ നവംബർ - 1-ന് തലശ്ശേരിയുടെ 159ാം പിറന്നാൾ ദിനം കൂടിയായതിനാലാണ്,പഴയ ബസ്റ്റാൻ്റിൽ ആഘോഷ പരിപാടി സംഘടിപ്പിച്ചിരുന്നത് .

## Article Content

തലശ്ശേരി: അനേകം ചരിത്ര പാരമ്പര്യങ്ങളുള്ള , കേരളത്തിലെ ആദ്യ മുനിസിപ്പൽ നഗരമായ തലശ്ശേരിയെ കോർപ്പറേഷനും, പുതിയഒരു ജില്ലയുമാക്കി ഉയർത്തണമെന്ന് തലശ്ശേരി വികസന വേദിപൊതു യോഗം ആവശ്യപ്പെട്ടു .കേരളപിറവി ദിനമായ നവംബർ - 1-ന് തലശ്ശേരിയുടെ 159ാം പിറന്നാൾ ദിനം കൂടിയായതിനാലാണ്,പഴയ ബസ്റ്റാൻ്റിൽ ആഘോഷ പരിപാടി സംഘടിപ്പിച്ചിരുന്നത് .

തലശ്ശേരി വ്യാപാരി - വ്യവസായി ഏകോപനസമിതിയുടെ 10 കിലോ തൂക്കം വരുന്ന വലിയ കേക്ക് മുറിച്ചാണ്പരിപാടികൾ ആരംഭിച്ചത്.പല മേഖലയിലും അവഗണിക്കപ്പെടുന്ന തലശ്ശേരിയെ പഴയ പ്രതാപ കാലത്തേക്ക്ഉയർത്തണമെങ്കിൽ പിണറായി,കതിരൂർ , എരഞ്ഞോളി,ന്യൂമാഹി , ധർമ്മടം , മുഴപ്പിലങ്ങാട് , തുടങ്ങിയ പഞ്ചായത്തുകളെ നിലവിലെ തലശ്ശേരി

മുനിസിപ്പാലിറ്റിയോട് ചേർത്ത് പുതിയൊരു കോർപ്പറേഷനും,അതേ പോലെ നിയമ സഭാ മണ്ഡലങ്ങളായ തലശ്ശേരി , ധർമ്മടം , കൂത്തു പറമ്പ ,

മട്ടന്നൂർ, പേരാവൂർ ,നാദാപുരം , ചേർത്ത്തലശ്ശേരി ആസ്ഥാനമായി പുതിയൊരു ജില്ലയും അനിവാര്യമാണെന്നും അഭിപ്രായപ്പെട്ടു .തലശ്ശേരി പഴയ സ്റ്റാൻ്റ്പരിസരത്ത് സംഘടിപ്പിച്ച പരിപാടി ഐ.എം.എ.തലശ്ശേരി യൂണിറ്റ് പ്രസിഡൻ്റ് ഡോ.ജോണിസെബാസ്റ്റ്യൻ ഉദ്ഘാടനംചെയ്തു .ഐ.എം.എ. മുൻപ്രസിഡൻ്റ് കൂടിയായ പ്രശസ്ത ഡോ.നാസിമുദ്ദീൻ തലശ്ശേരിയുടെ സാമൂഹ്യ -സാംസ്കാരിക -മേഖലകളിലെ നിറ സാന്നിദ്ധ്യവും ,

പ്രശസ്ത ചരിത്രകാരൻ കൂടിയായപ്രൊഫ.ഏ.പി.സുബൈർ എന്നിവർ മുഖ്യാതിഥികളായി. മൂവരും ചേർന്ന് കേക്ക് മുറിച്ചു . തലശ്ശേരി വികസന വേദി

പ്രസിഡൻ്റ്കെവി.ഗോകു അദ്ധ്യക്ഷതവഹിച്ചു . സെക്രട്ടറി സജീവ് മാണിയത്ത് സ്വാഗതം പറഞ്ഞു.

തലശ്ശേരി വികസന വേദിയുടെ രക്ഷാധികാരികൾആയ ജവാദ് അഹമ്മദ്

ദുബൈയിൽ നിന്നും , ഔദ്യോഗികാവശ്യാർത്ഥം യു.പി.യിലെ വാരാണസിയി ലുള്ള ഡോ.രാജീവ് നമ്പ്യാർഅവിടെ നിന്നും ആശംസ

കൾ അറിയിച്ചു . വ്യാപാരി - വ്യവസായി ഏകോപന സമിതി തലശ്ശേരി യൂണിറ്റ്പ്രസിഡൻ്റ് കെ.എൻ. പ്രസാദ് ,റോട്ടറി ക്ലബ്ബ് മുൻ.

ഡിസ്റ്റ്രിക്ട് അസിസ്റ്റൻ്റ്  ഗവർണ്ണർ സുഹാസ്  വേലാണ്ടി,D.R.D.A-ബാംഗ്ലൂർ റിട്ടയേർഡ് ഓഫീസർ ഏ.കെ. സുഗുണൻ , തുടങ്ങിയവർ സംസാരിച്ചു. വികസനവേദി ട്രഷറർ സി.പി. അഷറഫ് നന്ദി പറഞ്ഞു . തലശ്ശേരിസ്റ്റേഡിയം കോർണറിൽനിന്ന് ചെണ്ടമേളത്തിൻ്റെ

അകമ്പടിയോടെ ഘോഷയാത്രയും സംഘടിപ്പിച്ചിരുന്നു. ബി.മുഹമ്മദ് കാസിം,രഞ്ജിത്ത് രാഘവൻ,പി.സി. മുഹമ്മദ് അലി , ബഷീർ

പളളിയത്ത് , വി.പോക്കു , എം.കെ.സുർജിത്ത് , വി.ബി. ഇസ്ഹാഖ് , എം .പ്രഭാകരൻ, കെ.എം. അഷ്ഫാഖ് ,വി.എം ബാബു രാജ്,കെ.എം.എസ്.ബാബുപി.സമീർ,കെ.എംഅഷറഫ്,.വി.ഓംനാഥ് , സി.അഷറഫ് ,കെ.റജീബ് എന്നിവർനേതൃത്വംനൽകി .

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/324000/thalassery-should-be-elevated-to-a-corporation-and-a-new-district-_thalassery-development-forum)