---
title: "പൂർത്തികരിച്ചത് സമാനതകളില്ലാതെ വികസന പ്രവൃത്തികൾ ;  ഇക്കാലമത്രയും സഞ്ചരിച്ചത്  നേർ വഴിക്ക്, വഴിവിട്ടൊന്നും ചെയ്തില്ലെന്നും തലശേരി നഗരസഭാധ്യക്ഷ കെ.എം ജമുനാ റാണി ടീച്ചർ"
english_title: "Thalassery Municipal Chairman K.M. Jamuna Rani Teacher said that the development works completed were unparalleled; all this time, we have traveled on the right path and have not deviated from it."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/324443/thalassery-municipal-chairman-km-jamuna-rani-teacher-said-that-the-development-works-completed-were-unparalleled-all-this-time-we-have-traveled-on-the-right-path-and-have-not-deviated-from-it"
published_at: "2025-11-05T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690b08ca4b170_Untitled-6_copy.jpg"
keywords: []
---

# പൂർത്തികരിച്ചത് സമാനതകളില്ലാതെ വികസന പ്രവൃത്തികൾ ;  ഇക്കാലമത്രയും സഞ്ചരിച്ചത്  നേർ വഴിക്ക്, വഴിവിട്ടൊന്നും ചെയ്തില്ലെന്നും തലശേരി നഗരസഭാധ്യക്ഷ കെ.എം ജമുനാ റാണി ടീച്ചർ

> **Lead Summary:** തലശ്ശേരി: പിന്നിട്ട 5 വർഷങ്ങളിൽ കക്ഷി രാഷ്ട്രീയ പരിഗണന നോക്കാതെ 52 വാർഡുകളിലും നഗരസഭ കാഴ്ചവച്ചത് സമാനതകളില്ലാത്ത വികസന പ്രവൃത്തികളാണ് നഗരസഭാധ്യക്ഷ. ഇവയിൽ ഭൂരിഭാഗവും പൂർത്തീകരിച്ചു. ചുരുക്കം ചിലത് പൂർത്തീകരണ ഘട്ടത്തിലുമെത്തി നിൽക്കുന്നു. ഇക്കാലമത്രയും നേർവഴിക്ക് മാത്രമേ സഞ്ചരിച്ചിട്ടുള്ളൂവെന്നും വഴിവിട്ട് ഒന്നും ചെയ്തിട്ടില്ലെന്നും തലശ്ശേരി നഗരസഭാ ചെയർ പേഴ്സൺ കെ.എം. ജമുനാ റാണി ടീച്ചറും വൈസ് ചെയർമാൻ എം.വി.ജയരാജനും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

## Article Content

തലശ്ശേരി: പിന്നിട്ട 5 വർഷങ്ങളിൽ കക്ഷി രാഷ്ട്രീയ പരിഗണന നോക്കാതെ 52 വാർഡുകളിലും നഗരസഭ കാഴ്ചവച്ചത് സമാനതകളില്ലാത്ത വികസന പ്രവൃത്തികളാണ് നഗരസഭാധ്യക്ഷ. ഇവയിൽ ഭൂരിഭാഗവും പൂർത്തീകരിച്ചു. ചുരുക്കം ചിലത് പൂർത്തീകരണ ഘട്ടത്തിലുമെത്തി നിൽക്കുന്നു. ഇക്കാലമത്രയും നേർവഴിക്ക് മാത്രമേ സഞ്ചരിച്ചിട്ടുള്ളൂവെന്നും വഴിവിട്ട് ഒന്നും ചെയ്തിട്ടില്ലെന്നും തലശ്ശേരി നഗരസഭാ ചെയർ പേഴ്സൺ കെ.എം. ജമുനാ റാണി ടീച്ചറും വൈസ് ചെയർമാൻ എം.വി.ജയരാജനും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ടൂറിസം വികസനത്തിനും മാലിന്യനിർമ്മാർജ്ജനത്തിനും പ്രാമുഖ്യം നൽകിയതോടെ നഗരവും പരിസരവും ഏറെ മാറി. ഒപ്പം വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം, പൊതുമരാമത്ത് മേഖലകളിൽ കൂടി മികച്ച നേട്ടമുണ്ടാക്കാനായതോടെ നഗരസഭയുടെ മുഖം മാറി. മുൻ ആഭ്യന്തര മന്ത്രിയും തലശ്ശേരി എം.എൽ.എയുമായ കോടിയേരി ബാലകൃഷ്ണൻ തുടക്കമിട്ട തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയിലൂടെയും വേറിട്ട വികസന കാഴ്ചപ്പാടിലൂടെയും തലശ്ശേരി മാതൃക നാടെങ്ങും അംഗികരിക്കപ്പെട്ടു.

കോടിയേരിയുടെ പാത പിന്തുടർന്ന സംസ്ഥാന നിയമസഭാ സ്പീക്കറും തലശേരി എം.എൽ.എ.യുമായ അഡ്വ.എ. എൻ. ഷംസീറിന്റെ അനിതരസാധാരണയായ അർപ്പണബോധവും ദീർഘവീക്ഷണവും തലശ്ശേരിക്കാർ അനുഭവിച്ചു വരികയാണിപ്പോൾ.

ഹൈടെക് റോഡുകൾ, ആധുനീക നഗരസഭാ ഓഫീസ്, പുതുതായി പണിത ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ, ലൈഫ് പദ്ധതി, അംഗൻവാടികൾ, വയോമിത്രം ക്ലിനിക്ക്, സാന്ത്വനം - ആർദ്രം പദ്ധതികൾ, ബഡ്സ് സ്കൂൾ, മൃഗസംരക്ഷണം, കുടിവെള്ള പദ്ധതികൾ, ഡ്രെയിനേജ് നവീകരണം, ജൈവ, വൈവിധ്യ രജിസ്റ്റർ, തുടങ്ങി ഒട്ടേറെ പദ്ധതികളിലൂടെ തലശേരി നഗരസഭ കേരളത്തിലെ ആധുനിക നഗരസഭകളിപദ്ധതികളിലൂടെ തലശേരി നഗരസഭ കേരളത്തിലെ ആധുനിക നഗരസഭകളിലൊന്നായി മാറിയെന്ന് വികസന നേട്ടങ്ങളുടെ പട്ടിക ചൂണ്ടിക്കാട്ടി ഇരുവരും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/324443/thalassery-municipal-chairman-km-jamuna-rani-teacher-said-that-the-development-works-completed-were-unparalleled-all-this-time-we-have-traveled-on-the-right-path-and-have-not-deviated-from-it)