---
title: "തലശ്ശേരി വിദ്യാഭ്യാസ ജില്ലയുടെ ഉന്നത വിദ്യാഭ്യാസ പ്രദർശനം, ദിശ സമാപിച്ചു"
english_title: "Thalassery Education District's Higher Education Exhibition, Disha, concludes"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/325049/thalassery-education-districts-higher-education-exhibition-disha-concludes"
published_at: "2025-11-08T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690f6a3aabc90_Untitled-1_copy.jpg"
keywords: []
---

# തലശ്ശേരി വിദ്യാഭ്യാസ ജില്ലയുടെ ഉന്നത വിദ്യാഭ്യാസ പ്രദർശനം, ദിശ സമാപിച്ചു

> **Lead Summary:** തലശ്ശേരി: പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ അബ്ദുൽ ഷുക്കൂർ അധ്യക്ഷത വഹിച്ചു.തലശ്ശേരി മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അബ്ദുൽ ഖിലാബ് സമാപന സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു. തലശ്ശേരി വിദ്യാഭ്യാസ ജില്ലാ കൺവീനർ സി മനീഷ് സ്വാഗതവും ,ജില്ലാ കോഡിനേറ്റർ ആർ റീജ നന്ദിയും പറഞ്ഞു .

## Article Content

തലശ്ശേരി: പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ അബ്ദുൽ ഷുക്കൂർ അധ്യക്ഷത വഹിച്ചു.തലശ്ശേരി മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അബ്ദുൽ ഖിലാബ് സമാപന സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു. തലശ്ശേരി വിദ്യാഭ്യാസ ജില്ലാ കൺവീനർ സി മനീഷ് സ്വാഗതവും ,ജില്ലാ കോഡിനേറ്റർ ആർ റീജ നന്ദിയും പറഞ്ഞു .

ശ്രീ ഹെൻട്രി ആൻറണി ,ഡോക്ടർ കെ രാജേഷ് കുമാർ എന്നിവർ സംസാരിച്ചു .പ്രദർശനത്തിൽ പങ്കെടുത്ത മുഴുവൻ പൊതുമേഖല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, കരിയർ ഗൈഡുമാർക്കും, വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു .

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ 15 വ്യത്യസ്ത മേഖലകളെ അടിസ്ഥാനമാക്കിയുള്ള സ്റ്റോളുകളും, 15 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ മേളയിൽ പങ്കെടുത്തു. വൈജ്ഞാനിക മേഖലയിലെ നുതന ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യത്യസ്തമായ സെമിനാറുകൾ, വിദ്യാ ഭ്യാസ പ്രദർശനം ,അഭിരുചി പരീക്ഷകൾ ,വിദ്യാർത്ഥികളുടെ സെമിനാർ അവതരണം, എന്നിങ്ങനെ വ്യത്യസ്ത വിദ്യാർത്ഥീ കേന്ദ്രീകൃത പ്രവർത്തങ്ങളിൽ നാലായിരത്തിലധികം വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/325049/thalassery-education-districts-higher-education-exhibition-disha-concludes)