---
title: "പോപ്പുലർ ഫ്രണ്ടിൻ്റെ  67 കോടി രൂപയുടെ സ്വത്തുക്കൾ  കൂടി കേരളത്തിൽ ഇ.ഡി കണ്ടു കെട്ടി ; ഇതുവരെ കണ്ടു കെട്ടിയത് 129 കോടിയുടെ സ്വത്തുവകകൾ"
english_title: "ED seizes Rs 67 crore more assets of Popular Front in Kerala; assets worth Rs 129 crore seized so far"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/325214/ed-seizes-rs-67-crore-more-assets-of-popular-front-in-kerala-assets-worth-rs-129-crore-seized-so-far"
published_at: "2025-11-10T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691177d325e1b_Untitled-4_copy.jpg"
keywords: []
---

# പോപ്പുലർ ഫ്രണ്ടിൻ്റെ  67 കോടി രൂപയുടെ സ്വത്തുക്കൾ  കൂടി കേരളത്തിൽ ഇ.ഡി കണ്ടു കെട്ടി ; ഇതുവരെ കണ്ടു കെട്ടിയത് 129 കോടിയുടെ സ്വത്തുവകകൾ

> **Lead Summary:** പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ 67.03 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ കൂടി കേരളത്തിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. സംഘടനയുടെ രാഷ്ട്രീയ പാർട്ടിയായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ), വിവിധ പേരുകളിലുള്ള ട്രസ്റ്റുകൾ എന്നിവയ്ക്കെതിരെയാണു നടപടി. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം (യുഎപിഎ) ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) രജിസ്‌റ്റർ ചെയ്‌ത കേസിലാണ് തുടർ നടപടി.

## Article Content

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ 67.03 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ കൂടി കേരളത്തിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. സംഘടനയുടെ രാഷ്ട്രീയ പാർട്ടിയായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ), വിവിധ പേരുകളിലുള്ള ട്രസ്റ്റുകൾ എന്നിവയ്ക്കെതിരെയാണു നടപടി. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം (യുഎപിഎ) ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) രജിസ്‌റ്റർ ചെയ്‌ത കേസിലാണ് തുടർ നടപടി.

ദേശവിരുദ്ധ പ്രവർത്തനങ്ങൾ ക്കു വേണ്ടി രാജ്യത്തിനത്തും പുറത്തും പണം സ്വരൂപിച്ച് ഹവാലയായും സംഭാവനകളായും, ബാങ്കുകൾ വഴിയും കൈമാറിയതായി എൻഐഎ കണ്ടെത്തിയിരുന്നു. പോപ്പുലർ ഫ്രണ്ട് സ്വരൂപിക്കുന്ന പണം എസ്‌ഡിപിഐയാണു കൈകാര്യം ചെയ്തിരുന്നതെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ജീവകാരുണ്യ പ്രവർത്തനങ്ങക്ക് എന്ന പേരിലാണ് 2 സംഘടനകളും വിദേശത്തു നിന്നും പണം സ്വരൂപിച്ചതെന്നും അന്വേഷണ ഏജൻസികൾ പറഞ്ഞു. ഇത്തരം ഇടപാടുകളൊന്നും ഇവരുടെ വെളിപ്പെടുത്തിയ ബാങ്ക് അക്കൗണ്ടുകളിൽ കണ്ടിരുന്നില്ല. ഇ.ഡിയുടെ അന്വേഷണത്തിൽ ഇതുവരെ 131 കോടി രൂപയുടെ ഇടപാടുകളാണ് കണ്ടെത്തിയത്. സംഘടനയുടെ ചെയർമാനും ജനറൽ സെക്രട്ടറിയും ഉൾപ്പെടെ 28 നേതാക്കളെ അറസ്‌റ്റ് ചെയ്തിരുന്നു. വിദേശത്തു നിന്ന് ഹവാല വഴിയാണ് പണം എത്തിച്ചത്. ഇതുവരെ 129 കോടി രൂപയുടെ വസ്‌തുവകകൾ കണ്ടുകെട്ടി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/325214/ed-seizes-rs-67-crore-more-assets-of-popular-front-in-kerala-assets-worth-rs-129-crore-seized-so-far)