---
title: "സിപിഐഎം സംസ്ഥാന സമിതിയംഗം പി ജയരാജന്റെ സഹോദരി ലീല അന്തരിച്ചു ; സംസ്കാരം നാളെ രാവിലെ 10ന്"
english_title: "CPM state committee member P Jayarajan's sister Leela passes away; funeral to be held tomorrow at 10 am"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/325343/cpm-state-committee-member-p-jayarajans-sister-leela-passes-away-funeral-to-be-held-tomorrow-at-10-am"
published_at: "2025-11-10T21:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69120e4b9fcfc_Untitled-2_copy.jpg"
keywords: []
---

# സിപിഐഎം സംസ്ഥാന സമിതിയംഗം പി ജയരാജന്റെ സഹോദരി ലീല അന്തരിച്ചു ; സംസ്കാരം നാളെ രാവിലെ 10ന്

> **Lead Summary:** ധർമ്മടംവെള്ളൊഴുക്കിലെ പാറായി ലീല അന്തരിച്ചു. അച്ഛൻ: പരേതനായ കാരായി കുഞ്ഞിരാമൻ. അമ്മ: പരേതയായ പാറായി ദേവി. ദിനേശ് ബീഡി ലേബലിംഗ് തൊഴിലാളി ആയിരുന്നു.

## Article Content

ധർമ്മടംവെള്ളൊഴുക്കിലെ പാറായി ലീല അന്തരിച്ചു. അച്ഛൻ: പരേതനായ കാരായി കുഞ്ഞിരാമൻ. അമ്മ: പരേതയായ പാറായി ദേവി. ദിനേശ് ബീഡി ലേബലിംഗ് തൊഴിലാളി ആയിരുന്നു.

ഭർത്താവ്: പരേതനായ കൊക്കോടൻ നാണു. മക്കൾ: രജിത, രഞ്ജിത്ത് (ഒമാൻ), ശ്രീജിത്ത്. മരുമക്കൾ: ജയരാമൻ, സിന്ധു, ഉഷസ്സ്. മറ്റു സഹോദരങ്ങൾ: പി നളിനി (കുന്നോത്തു തെരു), പി സതീദേവി (വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ), പി രമ, പി സുധ, പി വിനോദ്, പരേതനായ പി പുരുഷോത്തമൻ. സംസ്കാരം ചൊവ്വ രാവിലെ പത്തിന് പന്തക്കപാറ പ്രശാന്തിയിൽ.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/325343/cpm-state-committee-member-p-jayarajans-sister-leela-passes-away-funeral-to-be-held-tomorrow-at-10-am)