---
title: "തലശേരി നഗരസഭയിൽ തിരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു ; കാരായി ചന്ദ്രശേഖരനും, എ.കെ ആബൂട്ടി ഹാജിയും രംഗത്ത്, ബിജെപിയുടെ 5 സിറ്റിംഗ് കൗൺസിലർമാർ മത്സരിക്കും"
english_title: "Election picture emerges in Thalassery Municipality; Karayi Chandrasekharan and A.K. Abooty Haji in the fray, 5 sitting BJP councilors to contest"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/325796/election-picture-emerges-in-thalassery-municipality-karayi-chandrasekharan-and-ak-abooty-haji-in-the-fray-5-sitting-bjp-councilors-to-contest"
published_at: "2025-11-13T18:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6915d8ce3002b_download.jpg"
keywords: []
---

# തലശേരി നഗരസഭയിൽ തിരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു ; കാരായി ചന്ദ്രശേഖരനും, എ.കെ ആബൂട്ടി ഹാജിയും രംഗത്ത്, ബിജെപിയുടെ 5 സിറ്റിംഗ് കൗൺസിലർമാർ മത്സരിക്കും

> **Lead Summary:** തലശേരി: തലശേരി നഗരസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളുടേയും സീറ്റു വിഭജനം അവസാന ഘട്ടത്തിലേക്ക്. കഴിഞ്ഞ കൗൺസിലിൽ 52 അംഗ ങ്ങളാണുണ്ടായിരുന്നത്. ഇത്തവണ 53 വാർഡുകളാണുള്ളത്.

## Article Content

തലശേരി: തലശേരി നഗരസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളുടേയും സീറ്റു വിഭജനം അവസാന ഘട്ടത്തിലേക്ക്. കഴിഞ്ഞ കൗൺസിലിൽ 52 അംഗ ങ്ങളാണുണ്ടായിരുന്നത്. ഇത്തവണ 53 വാർഡുകളാണുള്ളത്.

ഇടതു മുന്നണിയിൽ സിപിഎം സ്ഥാനാർഥി നിർണയം പൂർത്തിയായി. ഘടകകക്ഷികൾ കൂടുതൽ സീറ്റുകൾക്കായി സമ്മർദം ചെലുത്തി വരികയാണ്. സിപിഎം ഏരിയാ കമ്മറ്റി അംഗങ്ങളായ കാരായി ചന്ദ്രശേഖരൻ, വി. സതി, വി.എം.സുകുമാരൻ എന്നിവർ മത്സരരംഗത്തുണ്ട്.

സിറ്റിംഗ് കൗൺസിലർമാരിൽ മൂന്നു പേർ മാത്രമാണ് മത്സരിക്കുക. മറ്റെല്ലാവരും പുതു മുഖങ്ങളാണ്. മത്സരരംഗത്തുള്ളവരിൽ മുൻ നഗരസഭ ചെയർമാനും പ്രമുഖ സഹകാരിയും കോടിയേരി ബാലകൃഷ്‌ണന്റെ സഹപ്രവർത്തകനുമായിരുന്ന കാരായി ചന്ദ്രശേഖരനാണ് ഏറ്റവും മുതിർന്ന നേതാവ്. ഏരിയാ കമ്മറ്റി അംഗങ്ങളായ മറ്റ് രണ്ട് പേർ നേരത്തെ കൗൺസിലർമാരായിരുന്നു.

53 സീറ്റിൽ 45 സീറ്റിലാണ് സിപിഎം മൽസരിക്കുന്നത്. സിപിഐ അഞ്ച് സീറ്റിലും ഐഎൻ എൽ, എൻസിപി, ആർജെഡി എന്നീ പാർട്ടികൾ ഓരോ സീറ്റിലും മത്സരിക്കും. കഴിഞ്ഞ കൗൺസിലിൽ സിപിഎമ്മിന് 33 ഉം, സിപിഐക്ക് നാലും, ഐഎൻ എല്ലിന് ഒരു അംഗവുമാണ് ഉണ്ടായിരുന്നത്.

യുഡിഎഫിൽ 45 സീറ്റിൽ കോൺഗ്രസും, 18 സീറ്റിൽ മുസ്ലിംലീഗും മത്സരിക്കും. ലീഗിലെ പ്രമുഖ നേതാക്കളായ എ.കെ. ആബുട്ടി ഹാജി, എ.കെ. സക്കരിയ എന്നിവർ ഇത്തവണ മത്സരരംഗത്തുണ്ട്. ഇരുവരും ദീർഘകാലം കൗൺസിലർമാരായിരുന്നവരാണ്. റുബ്സീന, റാഷിദ, മുസൈറ തുടങ്ങിയ വനിതാലീഗ് നേതാക്കളും മത്സരരംഗത്തുണ്ടാകുമെന്നാണ് അറിയുന്നത്.

സിറ്റിംഗ് കൗൺസിലർമാരിൽ റാഷിദ മാത്രമാണ് മത്സര രംഗത്തുള്ളത്. മറ്റൊരു കൗൺ സിലറായിരുന്ന അൻസാരി പാർട്ടിയുമായി പിണങ്ങി കഴിയുകയാണ്. സിപിഎമ്മിലേക്ക് പോകുമെന്ന പ്രഖ്യാപനം നടത്തി യെങ്കിലും ചർച്ചകൾ വിജയം കണ്ടില്ല. ലീഗിന്റെ സ്ഥാനാർഥി പട്ടിക ഇന്ന് രാത്രിയോടെ പൂർത്തിയാകുമെന്ന് നേതാക്കൾ വ്യക്തമാക്കി. കോൺഗ്രസിലെ

നിലവിലുള്ള കൗൺസിലർമാ രിൽ പ്രശാന്ത്, സോന എന്നിവർ മത്സരരംഗത്തുണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ കൗൺസിലിൽ ലീഗിന് നാലും കോൺഗ്രസിന് മൂന്നും അംഗങ്ങളാണു ണ്ടായിരുന്നത്. 53 സീറ്റിലും സ്ഥാനാർഥി പട്ടികയുമായി ബിജെപിയും രംഗത്തുണ്ട്.

സിറ്റിംഗ് കൗൺസിലർമാരിൽ ബിജെപി മണ്ഡലം പ്രസിഡൻ്റ് ലിജേഷ് ഉൾപ്പെട്ടെ അഞ്ചു പേർ മത്സരരംഗത്തുണ്ടാകും. മറ്റെല്ലാവരും പുതുമുഖങ്ങളാണ്. സി. സദാനന്ദൻ എംപി ഇന്ന് വൈകുന്നേരമോ നാളെയോ സ്ഥാനാർഥി പട്ടികയുടെ പ്രഖ്യാപനം നടത്തും. കഴിഞ്ഞ കൗൺസിലിൽ ബിജെപിക്ക് എട്ട് കൗൺസിലർമാരാണ് ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/325796/election-picture-emerges-in-thalassery-municipality-karayi-chandrasekharan-and-ak-abooty-haji-in-the-fray-5-sitting-bjp-councilors-to-contest)